ശോഭാസുരേന്ദ്രനെ വെട്ടിലാക്കി സുധീഷ്മിന്നിയുടെ 10 ചോദ്യങ്ങള്‍ ധൈര്യമുണ്ടെങ്കില്‍ മറുപടി പറയാന്‍ വെല്ലുവിളി

തിരുവനന്തപുരം:  കൈരളി പീപ്പിള്‍ ടി.വിയുടെ ന്യൂസ് ആന്റ് വ്യൂവ്‌സില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന് കണക്കില്‍ പെടാത്ത സ്വത്തുക്കളുണ്ടെന്നും, പി.കെ.കൃഷ്ണദാസ് ഒരു വ്യവസായിയുടെ പക്കല്‍ നിന്ന് ഒരു കോടിരൂപ കോഴവാങ്ങിയെന്നും സുധീഷ് മിന്നി ആരോപിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശോഭാസുരേന്ദ്രന്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ സുധീഷ് മിന്നിയുടെ കരണം അടിച്ചു പൊട്ടിക്കുമെന്നും താനും ഭര്‍ത്താവും അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും തിരിച്ചടിച്ചു.

തുടര്‍ന്ന് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പലതവണ ഏറ്റുമുട്ടി. സുധീഷ് മിന്നിക്കെതിരെ ശോഭാസുരേന്ദ്രന്‍ ഡി.ജി.പിക്ക് പരാതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് 10 ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ സുധീഷ് മിന്നിയുടെ വെല്ലുവിളി.
ചോദ്യങ്ങള്‍ ചുവടെ.

1. മഞ്ഞളും ഇഞ്ചിയും കൃഷി ചെയ്താണ് ജീവിതം നയിക്കുന്നതെന്ന് ശോഭ പറയുന്നു, എങ്കില്‍ എവിടെയാണ് കൃഷി ചെയ്യുന്നത്?

2. ഏത് മാര്‍ക്കറ്റിലാണ് വില്‍ക്കുന്നത്, കടയുടെ പേരുണ്ടെങ്കില്‍ വെളിപ്പെടുത്താമോ?

3. ഭര്‍ത്താവ് സുരേന്ദ്രന് ബിസിനസ് ആണെന്നാണല്ലോ പറയുന്നത് ,എന്ത് ബിസിനസ്?

4. ആ കമ്പനിയുടെ പേരെന്ത്, അതിന്റെ മെയിന്‍ ഓഫീസ് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

5.അതിന്റെ ലൈസന്‍സോ ഇന്‍കം ടാക്‌സ് റിട്ടേണ്‍ രേഖകളോ മറ്റെന്തെങ്കിലുമോ ഹാജരാക്കാന്‍ കഴിയുമോ?

6.ഞാന്‍ പ്രചാരകനല്ലെന്ന് താങ്കള്‍ പറയുന്നു , നിലവിലുള്ള പ്രചാരകന്‍മാര്‍ക്ക് എന്ത് തെളിവാണുള്ളത്?

7.നിങ്ങളുടെ നാട്ടിലെ പ്രചാരകന്‍ ആരാണ്?

8.ആ പ്രചാരകന്റെ പേരും അഡ്രസ്സും വെളിപ്പെടുത്താമോ?

9. ഭര്‍ത്താവിനെ ഒരു കാലത്ത് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നല്ലോ, കാരണം ബോധിപ്പിക്കാമോ?

10.മുഴുവന്‍ സമയ പ്രവര്‍ത്തകനായ ഭര്‍ത്താവ് ബിസിനസിലേക്ക് തിരിഞ്ഞത് ഏത് വര്‍ഷം?

ധൈര്യമുണ്ടെങ്കില്‍ തന്റെ ഈ ചോദ്യങ്ങള്‍ക്ക് ശോഭാസുരേന്ദ്രനും ഭര്‍ത്താവ് കെ.കെ.സുരേന്ദ്രനും മറുപടി പറയാനാണ് സുധീഷ് മിന്നിയുടെ വെല്ലുവിളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News