ദുല്‍ഖര്‍ ഞെട്ടിക്കുന്നു; സോലോയുടെ ടീസര്‍ അതിഗംഭീരം - Kairalinewsonline.com
ArtCafe

ദുല്‍ഖര്‍ ഞെട്ടിക്കുന്നു; സോലോയുടെ ടീസര്‍ അതിഗംഭീരം

ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന സോലോയില്‍ ആര്‍തി വെങ്കിടേഷാണ് നായിക

ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന സോലോ പുതിയ ടീസറെത്തി. ദുല്‍ഖര്‍ തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജോയ് നമ്പ്യാര്‍ ആണ്.


അഞ്ച് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍. അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കുന്നതാണ് ഡി ക്യുവിന്റെ സോലോ. ഇതില്‍ സോലോ വേള്‍ഡ് ഓഫ് രുദ്രയുടെ ടീസറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തിലെത്തുന്ന സോലോയില്‍ ആര്‍തി വെങ്കിടേഷാണ് നായിക. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ്മ, ശ്രുതി ഹരിഹരന്‍, ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ.ജയന്‍, ആന്‍ അഗസ്റ്റിന്‍, സായ് തംഹങ്കര്‍ തുടങ്ങി വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. നേരത്തെ സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരുന്നു.

ദുല്‍ഖര്‍ ഞെട്ടിക്കുന്നു; സോലോയുടെ ടീസര്‍ അതിഗംഭീരം
To Top