ബ്ലൂ വെയില്‍ ഗെയിം ഭീതി പടര്‍ത്തുന്നു; തടയണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു - Kairalinewsonline.com
Big Story

ബ്ലൂ വെയില്‍ ഗെയിം ഭീതി പടര്‍ത്തുന്നു; തടയണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ബ്ലൂവെയില്‍ ഗെയിമിന് അടിമപെട്ട് ആഴ്ചകള്‍ക്ക് മുന്‍പ് മുംബൈയില്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചിരുന്നു

തിരുവനന്തപുരം: ബ്ലൂ വെയില്‍ മൊബൈല്‍ ഗെയിം വ്യാപിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ ഗെയിം ഇന്ത്യയില്‍ പലയിടത്തും ജീവനുകള്‍അപഹരിച്ചു കഴിഞ്ഞു എന്നാണ് മാധ്യമങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ സാധിക്കുന്നത്.

 

ഈ ഗെയിം നിരോധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമല്ലാതാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ബ്ലൂവെയില്‍ ഗെയിമിന് അടിമപെട്ട് ആഴ്ചകള്‍ക്ക് മുന്‍പ് മുംബൈയില്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥികളെ അധ്യാപകരും പൊലീസും ഇടപെട്ട് രക്ഷിച്ചിരുന്നു. ഗെയിമിനെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

To Top