കാട് കയറിയ കാട്ടുകൊമ്പന്‍മാര്‍ നാട്ടിലെത്താതിരിക്കാന്‍ കുങ്കിയാനകളുടെ നിരീക്ഷണം

പാലക്കാട്: കാട് കയറ്റിയ കാട്ടുകൊമ്പന്‍മാര്‍ വീണ്ടും കാടിറങ്ങാതിരിക്കാന്‍ കുങ്കിയാനകളുട നീരീക്ഷണം. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടു വന്ന രണ്ട് കുങ്കിയാനകളെയാണ് കല്ലടിക്കോടന്‍ വനമേഖലയുടെ അതിര്‍ത്തിയിലെത്തിച്ചത്.

ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ഒരാഴ്ചത്തെ പരിശ്രമത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് കല്ലടിക്കോട് വനമേഖലയിലേക്ക് കടത്തിവിട്ടത്. കാടുകയറിയ കാട്ടാനകള്‍ തിരികെ വീണ്ടും നാട്ടിലേക്കിറങ്ങാതിരിക്കാനാണ് രണ്ട് കുങ്കിയാനകളെ വനാതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി എത്തിച്ചത്. കാട്ടാനകള്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കുങ്കിയാനകളെ ഉപയോഗിച്ച് പട്രോളിംഗ് നടത്തും. ഒരാഴ്ചയോളെം പട്രോളിംഗ് തുടരും. എന്നാല്‍ കുങ്കിയാനകളെ മാത്രമുപയോഗിച്ചുള്ള മുന്‍കരുതല്‍ പ്രായോഗികമല്ലെന്നാണണ് നാട്ടുകാരുടെ വാദം.

മുണ്ടൂര്‍, മലമ്പുഴ തുടങ്ങിയ സ്ഥലങ്ങള്‍ക്കു പുറമെ വാളയാര്‍ മേഖലയിലും കാട്ടാനശല്യം രൂക്ഷമാണ്. ആവശ്യമെങ്കില്‍ മറ്റ് സ്ഥലങ്ങളിലും കുങ്കിയാനകളെ നിരീക്ഷണത്തിനായി എത്തിക്കുന്ന കാര്യം വനംവകുപ്പിന്റെ പരിഗണനയിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News