സമസ്ത മേഖലയിലും സ്വകാര്യവത്കരണമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം; പ്രകാശ് കാരാട്ട്

തിരുവനന്തപുരം: റെയില്‍വേയിലും പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം ഏര്‍പ്പെടുത്താനാണ് കേന്ദ്ര നീക്കമെന്ന് CPI(M) പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. നവ ലിബറല്‍ നയങ്ങള്‍ക്കായി ഹിന്ദുത്വത്തെ ഉപയേഗിക്കുന്നത് വര്‍ദ്ധിച്ചതായും കാരാട്ട് കുറ്റപ്പെടുത്തി. കേരളത്തിലെ തനത് ബാങ്കുകളേയും സഹകരണ മേഖലയെയും തകര്‍ക്കാനുള്ള കേന്ദ്ര നീക്കമാണ് GSTയെന്ന് CPI(M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ധന മേഖലാ പരിഷ്‌കാരങ്ങളുടെ കാല്‍ നൂറ്റാണ്ട് എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
സര്‍വ്വത്ര മേഖലയിലും സ്വകാര്യ വത്കരണം ഏര്‍പ്പെടുത്താനുള്ള നടപടിയുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇത് റെയില്‍വേയിലും പ്രതിരോധ മേഖലയിലും ഏര്‍പ്പെടുത്തി മുഴുവന്‍ നിയന്ത്രണവും കമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും CPI(M) പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

ധന മേഖലാ പരിഷ്‌കാരങ്ങളുടെ കാല്‍ നൂറ്റാണ്ട് എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവ ലിബറല്‍ നയങ്ങള്‍ക്കായി ഹിന്ദുത്വത്തെ ഉപയേഗിക്കുന്നത് വര്‍ദ്ധിച്ചതായും കാരാട്ട് കുറ്റപ്പെടുത്തി. GST സംസ്ഥാനത്ത് വന്‍ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് CPI(M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ തനത് ബാങ്കുകളേയും സഹകരണ മേഖലയെയും തകര്‍ക്കാനുള്ള കേന്ദ്ര നീക്കമാണ് നടക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. പ്‌ളാനിംഗ് ബോര്‍ഡ് അംഗം കെ.എന്‍ ഹരിലാല്‍, CPI(M) ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here