സൗന്ദര്യരഹസ്യമെന്ത്; ആരാധകര്‍ക്ക് അനുഷ്‌ക ഷെട്ടിയുടെ തകര്‍പ്പന്‍ മറുപടി - Kairalinewsonline.com
DontMiss

സൗന്ദര്യരഹസ്യമെന്ത്; ആരാധകര്‍ക്ക് അനുഷ്‌ക ഷെട്ടിയുടെ തകര്‍പ്പന്‍ മറുപടി

ദേവസേനയുടെ പ്രകടനത്തിന് മുന്നില്‍ വിസ്മയിച്ചു

ചെന്നൈ: ബാഹുബലിയിലൂടെ ഇന്ത്യന്‍ വെള്ളിത്തിരയില്‍ അനുഷ്‌ക ഷെട്ടിയുണ്ടാക്കിയ ഓളം ചില്ലറയല്ല. ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം ദേവസേനയുടെ പ്രകടനത്തിന് മുന്നില്‍ വിസ്മയിച്ചു. അനുഷ്‌കയുടെ വിശേഷങ്ങള്‍ അറിയാനുള്ള ആഗ്രഹം അതോടെ ആരാധകര്‍ പ്രകടിപ്പിച്ചിരുന്നു. പ്രഭാസിനെ കല്യാണം കഴിക്കണമെന്നുപോലും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.


അതിനിടയില്‍ അനുഷ്‌കയുടെ സൗന്ദര്യരഹസ്യം എന്താണെന്ന ചോദ്യം ഉന്നയിച്ചവരും കുറവല്ല. ഇപ്പോഴിതാ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി താരം തന്നെ രംഗത്തെത്തി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ചോദ്യം ഉയര്‍ന്നത്. വെള്ളം കുടിക്കുന്നതാണ് തന്റെ സൗന്ദര്യത്തിന്റെ പ്രധാന രഹസ്യം എന്നായിരുന്നു അനുഷ്‌ക പറഞ്ഞത്. ഒരു ദിവസം ആറു ലിറ്റര്‍ വെള്ളം വരെ കുടിക്കും. കണ്ണില്‍ കണ്ടതെല്ലാം വലിച്ചു വാരി തിന്നില്ല. ബ്രഡും തേനുമാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നതെന്നും താരം വ്യക്തമാക്കി.

 

ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ല. കഴിക്കാനാണെങ്കിലും മുഖത്ത് പുരട്ടാനാണെങ്കിലും തേന്‍ ഉപയോഗിക്കും. ഇത് ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു.നാരങ്ങ ഉപയോഗിച്ച് കാലുകളിലെ കറുത്ത പാടും കളയും. മുടിയുടെ കാര്യത്തിലും കൃത്രിമമായി ഒന്നും ചെയ്യാറില്ല. നന്നായി എണ്ണ തേച്ചു കുളിക്കും. ഒലീവ് ഓയിലും വെളിച്ചെണ്ണയുമാണ് ഉപയോഗിക്കുന്നത്.

 

സ്ഥിരമായി യോഗ ചെയ്യുന്നതാണ് ശരീരം ഫിറ്റായി ഇരിക്കുന്നതിന്റെ രഹസ്യം. മുപ്പത് മിനിട്ട് വ്യായാമം ചെയ്യും. പച്ചക്കറികളും പഴങ്ങളും മാത്രമാണ് അനുഷ്‌കയുടെ ഭക്ഷണം. രാത്രി എട്ടു മണി ആവുന്നതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടക്കും. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഉറക്കത്തിനും പ്രധാന പങ്കുണ്ടെന്നാണ് അനുഷ്‌ക പറയുന്നത്.

To Top