ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്; കന്നിപോരാട്ടത്തില്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടു - Kairalinewsonline.com
Featured

ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്; കന്നിപോരാട്ടത്തില്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടു

നാല് മിനിട്ട് രണ്ട് സെക്കന്‍ഡ് കൊണ്ടാണ് ഗബ്രിയേല്‍ ഫിനിഷിംഗ് ലൈനില്‍ തൊട്ടത്

ആലപ്പുഴ: 65 ാമതു നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്. പായിപ്പാട്, കാരിച്ചാല്‍, മഹാദേവിക്കാട് കാട്ടില്‍തെക്കേതില്‍ എന്നീ ചുണ്ടന്‍വള്ളങ്ങളെ ആവേശപോരാട്ടത്തില്‍ കീഴടക്കിയാണ് ഗബ്രിയേല്‍ കിരീടം സ്വന്തമാക്കിയത്. നാല് മിനിട്ട് രണ്ട് സെക്കന്‍ഡ് കൊണ്ടാണ് ഗബ്രിയേല്‍ ഫിനിഷിംഗ് ലൈനില്‍ തൊട്ടത്. കന്നിപോരാട്ടത്തിലാണ് ഗബ്രിയേല്‍ കരുത്ത് കാട്ടിയതെന്നതും ഇക്കുറി നെഹ്‌റു ട്രോഫിയെ ആവേശത്തിലാക്കി.എറണാകുളം തുരുത്തിപ്പുറം ബോട്ട് ക്ലബ്ബാണ്‌ ഗബ്രിയേല്‍ ചുണ്ടനു വേണ്ടി തുഴഞ്ഞത്.

 

യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തിയപ്പോൾ, നിലവിലെ ചാംപ്യൻമാരായ കാരിച്ചാൽ ചുണ്ടൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് കാരിച്ചാൽ ചുണ്ടനായി.

 

To Top