പ്രമേഹം ശ്രദ്ധിച്ചാല്‍ രക്ഷ; ഇല്ലെങ്കില്‍ ബുദ്ധിമുട്ടാകും

എവിടെ ഒരു ചായസല്‍ക്കാരമുെണ്ടങ്കിലും നമ്മെ മുള്‍മുനയില്‍ നിര്‍ത്തുന്നൊരു ചോദ്യമുണ്ട്. ചായക്ക് മധുരമാകാമോ…? ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന രോഗാവസ്ഥയാണ് പ്രമേഹം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. പാന്‍ക്രിയാസ് ഗ്രന്ഥിയാണ് ഈ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നത്. ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയെയാണ് പ്രമേഹം എന്നു വിളിക്കുന്നത്. പ്രമേഹത്തെ കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണകളില്ല എന്നതാണ് സത്യം. പല തരത്തിലുള്ള ഊഹാപോഹങ്ങളാണ് പ്രമേഹത്തെ പറ്റി നിലനില്‍ക്കുന്നത്. അത്തരത്തിലുള്ള ചില മിഥ്യാധാരണകളെയും ശരിയായവസ്ഥകളെയും പരിചയപ്പെടാം

പ്രമേഹ രോഗികള്‍ മധുരം പൂര്‍ണ്ണമായും ഒഴിവാക്കണം
പ്രമേഹരോഗികള്‍ എല്ലാ തരത്തിലുമുള്ള മധുരങ്ങളും ഒഴിവാക്കേണ്ടതില്ല. കൃത്യമായ രീതിയിലുള്ള നിയന്ത്രണങ്ങളാണ് പ്രമേഹ രോഗികള്‍ക്കാവശ്യം. ഭക്ഷണത്തിന് ശേഷം കഴിക്കുന്ന പലഹാരങ്ങളും പഴങ്ങളും ഒഴിവാക്കണമെന്നില്ല.

പ്രമേഹരോഗികള്‍ക്ക് പ്രത്യേക ആഹാരക്രമം ഉണ്ടായിരിക്കണം
നല്ല ആരോഗ്യത്തിനു കൃത്യമായ ഭക്ഷണ രീതി ആവശ്യമാണ്. പ്രമേഹ രോഗികള്‍ ആണെങ്കിലും അല്ലെങ്കിലും ഇത് ആവശ്യമാണ്. എന്നാല്‍ ചിലവേറിയ ഡയറ്റ് പ്രമേഹ രോഗികള്‍ക്ക് വലിയ ഗുണങ്ങള്‍ നല്‍കുന്നില്ല.

പ്രോട്ടീന്‍ കൂടിയ ആഹാരങ്ങള്‍ ശീലമാക്കുക
പ്രോട്ടീന്‍ കൂടിയ ആഹാരങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്‍ ഉല്‍പ്പാദനത്തിന് തടസ്സമാണ്. മാസ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകളുടെ ഉപയോഗമാണ് പ്രധാനമായും ഇന്‍സുലിന്‍ ഉത്പ്പാദനത്തിനു തടസ്സമാകുന്നത്. ആരോഗ്യകരമായ ശരീരം നിലനിര്‍ത്താന്‍ പ്രോട്ടീനുകളും, കൊഴുപ്പും, അന്നജവും ആവശ്യമാണ് ഇവ മൂന്നും കൃത്യമായ അളവില്‍ ലഭിച്ചാല്‍ മാത്രമേ ശരിയായ ആരോഗ്യം നിലനിര്‍ത്താനാകു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News