ഹ്യുണ്ടായി i20 സ്‌പോര്‍ട്കാര്‍; സവിശേഷതകള്‍ ശ്രദ്ധേയം - Kairalinewsonline.com
Automobile

ഹ്യുണ്ടായി i20 സ്‌പോര്‍ട്കാര്‍; സവിശേഷതകള്‍ ശ്രദ്ധേയം

മുഖം മിനുക്കി എത്തുന്ന i20 സ്‌പോര്‍ടില്‍ പഴയ എഞ്ചിന്‍ തന്നെയാണ് ഇടംപിടിക്കുന്നത്

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, ഹോട്ട് ഹാച്ച്ബാക്ക് i20 യുടെ സ്‌പോര്‍ടിയര്‍ പതിപ്പിനെ അവതരിപ്പിച്ചു. ജക്കാര്‍ത്തയില്‍ വെച്ച് നടക്കുന്ന 2017 ഗയ്ക്കിന്തോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് i20 സ്‌പോര്‍ടിനെ ഹ്യുണ്ടായി കാഴ്ചവെച്ചിരിക്കുന്നത്.

i20 യ്ക്ക് ഒരു സ്‌പോര്‍ടിയര്‍ മുഖം അതാണ് i20 സ്‌പോര്‍ട്. മുഖം മിനുക്കി എത്തുന്ന i20 സ്‌പോര്‍ടില്‍ പഴയ എഞ്ചിന്‍ തന്നെയാണ് ഇടംപിടിക്കുന്നത് എന്നതും ശ്രദ്ധേയം.

ഫോഗ് ലാമ്പുകള്‍ക്ക് കുറുകെയുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, റെഡ് ബമ്പര്‍ ഗാര്‍ണിഷ്, സൈഡ് സ്‌കേര്‍ട്ടുകള്‍, സില്‍വര്‍ ഫൊക്‌സ് ഫിഫ്യൂസര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് ഹ്യുണ്ടായി i20 യുടെ ഫീച്ചറുകള്‍.

ഡോറുകള്‍ക്ക് ലഭിച്ച ബ്ലാക് വിനൈല്‍ ഫിനിഷും, വലുപ്പമേറിയ റൂഫ് സ്‌പോയിലറും ഡിസൈന്‍ ഫീച്ചറുകളുടെ ഭാഗമാണ്.

8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റീയറിംഗ് മൗണ്ടഡ് ബട്ടണുകള്‍, ടെലിസ്‌കോപിക് സ്റ്റീയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍ എന്നിവ ഹ്യുണ്ടായി i20 സ്‌പോര്‍ടിന്റെ ഇന്റീരിയര്‍ വിശേഷങ്ങളാണ്98 bhp കരുത്തും 113 Nm torque ഉം ഏകുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് i20 സ്‌പോര്‍ടിന്റെ പവര്‍ഹൗസ്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ i20 സ്‌പോര്‍ടില്‍ ഹ്യുണ്ടായി നല്‍കും.

To Top