സ്വര്‍ണത്തോടെ ഇതിഹാസം വിടപറയുമോ; ബോള്‍ട്ടിന്റെ അവസാന പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം

ലണ്ടണ്‍: വേഗരാജാവ് തന്റെ അവസാന മത്സരത്തിനായി കാത്തുനില്‍ക്കുകയാണ്. അതിനപ്പുറം സ്വര്‍ണത്തിനായുള്ള അവസാന ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ടിന് അടിപതറില്ല എന്ന ഉത്തമ ബോധ്യത്തില്‍ കായിക ലോകവും. ഞായറാഴ്ച്ച പുലര്‍ച്ചെ രണ്ടരക്കാണ് ജമൈക്കന്‍ ടീം ഫൈനല്‍ മത്സരത്തിനിറങ്ങുന്നത്. ലോക അത്‌ലറ്റിക് മീറ്റിലെ 400 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് സ്വന്തം ടീമായ ജമൈക്കയെ ഒന്നാമതായി തന്നെ ഫൈനലില്‍ എത്തിക്കുകയായിരുന്നു.

ഹീറ്റ്‌സില്‍ അവസാന ലാപ്പിലാണ് ബോള്‍ട്ട് ഓടിയത്. ബാറ്റണ്‍ ലഭിക്കുമ്പോള്‍ ജമൈക്കക്ക് മുന്നില്‍ ഫ്രാന്‍സും ചൈനയും ഉണ്ടായിരുന്നു. എന്നാല്‍ തന്റെ സുപ്രസിദ്ധമായ, അവസാന നിമിഷ മിന്നല്‍ വേഗതയിലൂടെ അദ്ദേഹം ജമൈക്കയെ ഒന്നാമതെത്തിക്കുകയായിരുന്നു. പന്ത്രണ്ടാം സ്വര്‍ണം ലക്ഷ്യമിട്ടാണ് ബോള്‍ട്ട് ഫൈനലില്‍ ഇറങ്ങുന്നത്. രണ്ട് ഹീറ്റ്‌സിലുമായി മൂന്നാമത്തെ മികച്ച സമയത്തോടെ ജമൈക്ക ഫൈനല്‍ പ്രവേശിക്കുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here