യു പിയില്‍ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങള്‍ക്കായി ബാലസംഘത്തിന്റെ സങ്കടത്തിരി; ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ജ്വാല - Kairalinewsonline.com
Featured

യു പിയില്‍ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങള്‍ക്കായി ബാലസംഘത്തിന്റെ സങ്കടത്തിരി; ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ ജ്വാല

പ്രതിഷേധ കൂട്ടായ്മ സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖന്‍ ഉത്ഘാടനം ചെയ്തു

തിരുവനന്തപുരം; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ അനാസ്ഥ മൂലം മരണമടഞ്ഞ കുട്ടികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് ഡിവൈഎഫ്‌ഐയും , ബാലസംഘവും. ഓക്‌സിജന്‍ കിട്ടാതെ മരണമടഞ്ഞ കുട്ടികള്‍ക്ക് ബാലസംഘം കുട്ടികള്‍ സങ്കടത്തിരി തെളിയിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ DYFIയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരക്ക്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഓക്‌സിജന്‍ കിട്ടാതെ കൊല്ലപ്പെട്ട കുട്ടികള്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് ബാലസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് സങ്കടത്തിരി തെളിയിച്ചത്. മാനവീയം വീഥിയില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മ സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖന്‍ ഉത്ഘാടനം ചെയ്തു.

ഡോ.എ.സമ്പത്ത് എം പി ,പുകാസാ ജനറല്‍ സെക്രട്ടറി വി.എന്‍ മുരളി എന്നീവര്‍ സംസാരിച്ചു.ഉത്തര്‍പ്രദേശ് സംഭവത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധജ്വാലയില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തു. ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറി ഐ.സാജു,ജില്ലാ പ്രസിഡന്റ് എ എ റഹീം എന്നീവര്‍ നേതൃത്വം നല്‍കി.

To Top