സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലെ ആദ്യ ഹജ്ജ് സംഘം നാളെ തിരിക്കും; ക്യാമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യ്തു

കൊച്ചി; സംസ്ഥാനത്തു നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നാളെ നെടുമ്പാശേരിയില്‍ മന്ത്രി കെ ടി ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്യും. ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 6.45 നാണ് ആദ്യ വിമാനം പുറപ്പെടുക. ഫ്ലാഗ് ഓഫ് ചടങ്ങില്‍ ജനപ്രതിനിധികളും മതസാമൂഹിക നേതാക്കളും പങ്കെടുക്കും.

11828 ഹാജിമാരാണ് ഇത്തവണ ഹജ്ജ് ക്യാമ്പില്‍ യാത്ര തിരിക്കുന്നത്. മാഹി ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കേരളത്തില്‍ നിന്നാണ് യാത്ര ചെയ്യുന്നത്. 56 വളണ്ടിയര്‍മാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. 200 പേര്‍ക്ക് ഒരാളെന്ന നിലയിലാണ് വളണ്ടിയര്‍മാരെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ ഹാജിമാര്‍ക്ക് ദേശീയ പതാക അലേഖനം ചെയ്തുള്ള മക്കനയാണ് ഇത്തവണ അണിയുക. വളണ്ടിയര്‍മാരുടെ മൊബൈല്‍ നമ്പറും ഇതില്‍ പതിക്കും.

ഹാജിമാരുടെ ബാഗ്ഗേജുകള്‍ ക്യാമ്പില്‍ നിന്ന് തന്നെ സൗദി എയര്‍ലൈന്‍ അധികൃതര്‍ ഏറ്റെടുക്കും. ഹജ്ജ് ക്യാമ്പ് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ആനുപാതികമായി ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ അധ്യക്ഷനായിരുന്നു. ഈ മാസം 26 നാണ് അവസാന വിമാനം ഹജ്ജ് തീര്‍ത്ഥാടകരുമായി യാത്രതിരിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel