5 ജിയുമായി ബി എസ് എന്‍ എല്‍

ദില്ലി; പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ 5ജി അവതരിപ്പിച്ചേക്കും. 4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി 700 മെഗാഹെട്‌സ് ബാന്‍ഡിലുള്ള എയര്‍വേവുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിഎസ്എന്‍എല്‍,ടെലികോം വകുപ്പിന് കത്തയച്ചിട്ടുണ്ട്. 700 മെഗാഹെര്‍ട്‌സ് ബാന്‍ഡിലുള്ള 5 മെഗാഹെട്‌സിന്റെ 6 സ്ലോട്ടുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഭാവിയില്‍ വളരെ വേഗതയുള്ള 5 ജി സേവനങ്ങള്‍ നല്‍കുന്നതിനായി ഒരു സ്ലോട്ട് കൂടി അനുവദിക്കണമെന്നാണ് ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

5ജി സേവനങ്ങള്‍ക്കായി ഫിന്നിഷ് കമ്പനിയായ നോക്കിയയുമായി പങ്കാളിത്തതിലേര്‍പ്പെട്ടതിനൊപ്പം ചൈനീസ് നിര്‍മാതാക്കളായ ഇസഡ്ടിഇയുമായും ബിഎസ്എന്‍എല്‍ സഖ്യത്തിലേര്‍പ്പെടാനുള്ള നടപടികള്‍ നടക്കുകയാണ്. നവീന സാങ്കേതിക വിദ്യകളും ആശയങ്ങളും സ്വന്തമാക്കുക എന്നതാണ് ഇതുവഴി ബിഎസ്എന്‍എല്‍ ലക്ഷ്യം വയ്ക്കുന്നത്. 5ജി മേഖലയില്‍ തങ്ങളുടെ ആഗോള അനുഭവം വര്‍ധിപ്പിക്കാമെന്നതും ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News