നിങ്ങള്‍ക്ക് ഇത്തരം ലക്ഷണം ഉണ്ടോ?; കരള്‍ രോഗം ഉറപ്പ്

ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ടു ചികിത്സിക്കാനാവില്ല. ഭക്ഷണ വ്യായാമപ്ലാനുകളിലൂടെ ചികിത്സിക്കുകയുമാകാം. കരളിലെ കൊഴുപ്പു ഘട്ടംഘട്ടമായി നീക്കംചെയ്യാന്‍ കഴിയും. ഇതിനായി ആദ്യം ശരീരത്തില്‍ കൊഴുപ്പു പുറന്തള്ളുന്ന പ്രവണത ഉണ്ടാക്കിയെടുക്കുന്നു. ഈ പ്രവണതയുടെ ആദ്യഘട്ടത്തില്‍ കരളിലെ കൊഴുപ്പായിരിക്കും നീക്കം ചെയ്യപ്പെടുക. വണ്ണം കുറയ്ക്കുവാന്‍ കൊഴുപ്പു കുറയുന്നതുപോലെ തന്നെ ഡയറ്റ് പ്ലാനുകളും മറ്റും ഇതിനാവശ്യമായിവരും. അതേസമയം , ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ കൊഴുപ്പ് ഇളകി കരളില്‍ വന്നു നിറയാതെ നോക്കുകയും വേണം.

ആദ്യത്തെ ആഴ്ചയില്‍ തന്നെ എസ്ജിപിറ്റി 2060 പോയിന്റ് കുറയാന്‍ സാധ്യത യുണ്ട്. എസ്ജിപിറ്റി നില ഗണ്യമായി കുറയുമ്പോള്‍ (ഇന്‍സുലിന്‍ പ്രതിരോധം)കുറയ്്കാനാവശ്യമായ വ്യായാമങ്ങള്‍ ആരംഭിക്കണം. ഇതു കുറച്ചൊരു തൂക്കം കുറയ്ക്കലിന് ഇടയാക്കുകയും കരളിലേക്കുള്ള കൊഴുപ്പിന്റെ പ്രവാഹം അല്പം കൂട്ടൂകയും ചെയ്യും. വീണ്ടും എസ്ജിപിറ്റി കുറച്ചൊന്ന് ഉയരാന്‍ സാധ്യതയുണ്ട്. എങ്കിലും ഇതു താല്‍ക്കാലികം മാത്രമാണ്. മേല്‍പറഞ്ഞ അവസ്ഥയില്‍ രോഗിക്കു ഭാരം കുറയാം.

എസ്ജിപിറ്റി നോര്‍മലായിക്കഴിഞ്ഞാല്‍ ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചു കാലറി അളവുകളും കാലറി ചെലവാക്കാനുള്ള വ്യായാമങ്ങളും തയ്യാര്‍ ചെയ്യണം. ഏതെങ്കിലും പ്രത്യേക ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യേണ്ടതില്ല. ഇങ്ങനെ രോഗിയുടെ എസ്ജിപിറ്റി നിയന്ത്രിച്ചു നില്‍ക്കുന്നുവെങ്കില്‍ അള്‍ട്രാസൗണ്ട്/ എം. ആര്‍.ഐ സ്‌കാനിങ്ങിലൂടെ രോഗം പൂര്‍ണമായി മാറിയോ എന്നു സ്ഥിരീകരിക്കാവുന്നതാണ്. 150 നും 100നും ഇടയ്ക്ക് ഉയര്‍ന്നു നില്‍ക്കുന്ന എസ്ജിപിറ്റി നില സാധാരണ നിരക്കിലെത്താന്‍ ഏകദേശം മൂന്നാഴ്ച സമയമെടുക്കും.

രോഗിക്ക് അമിതവണ്ണമുണ്ടെങ്കില്‍ ; ചികിത്സയുടെ ഭാഗമായി വണ്ണം കുറയ്‌ക്കേണ്ടതുണ്ടെങ്കില്‍ കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമായേക്കാം. ആഴ്ചയില്‍ മൂന്നുകിലോ വരെ ഭാരം സുരക്ഷിതമായി കുറയ്ക്കാന്‍ സാധിക്കും.ഒരു മെഡിക്കല്‍ വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ കൃത്യമായ പ്ലാനിങ്ങോടുകൂടി വേണം ഈ ഘട്ടത്തില്‍ ചികിത്സിക്കാന്‍. ബി. പി, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം.ഏകദേശം മൂന്നാഴ്ചകൊണ്ട് അല്ലെങ്കില്‍ ഒരു മാസം കൊണ്ടു ചികിത്സ പൂര്‍ത്തിയായി , നോര്‍മല്‍ ആകുന്നു എന്നിരിക്കട്ടെ. ചികിത്സയ്ക്കുശേഷം രോഗി പഴയ ജീവിതശൈലിയിലേക്കുതന്നെ തിരികെപ്പോയാല്‍ രോഗം തിരികെ വരാന്‍ മാസങ്ങള്‍ മതി. അതുകൊണ്ടു തന്നെ രോഗികളുടെ പ്രതിജ്ഞാബദ്ധത ചികിത്സയുടെ അവിഭാജ്യഘടകമാണ്.

പെട്ടെന്നു വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുമ്പോഴും കുമ്പളങ്ങാ ജൂസ് തുടങ്ങിയവ കുടിച്ചുകൊണ്ടു പ്രകൃതിചികിത്സ ചെയ്യുമ്പോഴും ഫാറ്റി ലിവര്‍ ഉണ്ടാകാം. ഇത്തരം ചികിത്സയ്ക്കു മുമ്പും പിമ്പും എസ്ജിപിറ്റി ടെസ്റ്റ് ചെയ്തുനോക്കിയാല്‍ ഇക്കാര്യം മനസ്സിലാകും. മാത്രമല്ല, അമിതവണ്ണവും ഫാറ്റി ലിവറും ഉള്ള വ്യക്തി , പട്ടിണികിടന്നും പഴച്ചാറു കഴിച്ചും തടി കുറയ്ക്കുമ്പോള്‍ ഫാറ്റി ലിവര്‍ കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്.

കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍

ഇടക്കിടെയുണ്ടാകുന്ന ഛര്‍ദിയും മനംപുരട്ടലും
കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
പ്രശ്‌നമുള്ള കരളിന്റെ ആദ്യ ലക്ഷണം അടിവയറിന്റെ വലതുഭാഗത്തായുള്ള വിങ്ങലാണ്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്തിട്ടും അടിവയറിന്റെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. അടിവയറ്റില്‍ നീര് വരുന്നത്. കരളിന്റെ പ്രവര്‍ത്തനം രോഗം മൂര്‍ഛിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് അടിവയറ്റില്‍ നീര് വരുന്നത്.


തലചുറ്റലും മയക്കവുമാണ് കരള്‍ രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണം. കരള്‍ രോഗം ഗുരുതരമായവരില്‍ തലച്ചോറിന്റെ പ്രവര്‍ത്തനശേഷി കുറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News