പുള്ളിക്കാരന്‍ സ്റ്റാറാ; കഥാവിശേഷങ്ങള്‍

ഒരു സാറിന്റെ കഥ, അദ്ദേഹം സ്റ്റാറാകുന്ന കഥ, അതാണ് പുള്ളിക്കാരന്‍ സ്റ്റാറാ. പൃഥിരാജ് നായകനായ സെവന്‍ത് ഡേക്കു ശേഷം ശ്യാംധര്‍ സംവിധാനം ചെയ്ത് ബി. രാകേഷ് നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രം പേര് കൊണ്ടുകൂടി ശ്രദ്ധയാകര്‍ഷിക്കുകയാണ്. അധ്യാപകരെ പരിശീലിപ്പിക്കുന്ന അധ്യാപകനായാണ് മെഗാസ്റ്റാര്‍ ചിത്രത്തിലെത്തുന്നത്. നായകന്റെ പേരും രസകരംതന്നെ. രാജകുമാരന്‍.


ഇടുക്കിയില്‍ ജനിച്ചുവളര്‍ന്ന ഒരു സാധാരണക്കാരനാണ് നായകന്‍. അവിവാഹിതന്‍ കൂടിയായ രാജകുമാരന്‍ ജോലികിട്ടി എറണാകുളത്തെത്തുന്നതുമുതലുള്ള ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും രസകരമായി കോര്‍ത്തിണക്കിയാണ് കഥ മുന്നോട്ടുപോകുക. നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രമാണ് പുള്ളിക്കാരന്‍ സ്റ്റാറാ.

ദിലീഷ് പോത്തന്‍ ഇന്നസന്റ്, ഹരീഷ് കണാരന്‍ എന്നിവര്‍ കൂടി ഒത്തുചേരുമ്പോള്‍ തീയറ്ററുകള്‍ ഇളകിമറിയുമെന്നുറപ്പ്. നായകന്‍ അധ്യാപകജോലിക്കിടയില്‍ കണ്ടുമുട്ടുന്ന മഞ്ജരി മുരളീധരനും മഞ്ജിമയും ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളാണ്. ആശാശരത്തും ദീപ്തി സതിയുമാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്.


മണിയന്‍പിള്ള രാജു, അലന്‍സിയര്‍, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ് എന്നിവരും ചിത്രത്തിലുണ്ട്. എം. ജയചന്ദ്രനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രതീഷ് രവി.\

ക്യാമറ വിനോദ് ഇല്ലമ്പിള്ളി, എഡിറ്റര്‍ രതീഷ് രാജ്, കലാസംവിധാനം ത്യാഗു തവന്നൂര്‍, മേക്കപ്പ് അമല്‍, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, പ്രൊഡക്്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, സ്റ്റില്‍സ് ലെബിസണ്‍, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്, ആന്റോ ജോസഫ് ഫിലിം കമ്പനി ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തിക്കും


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News