ഇതിഹാസ താരം വിടവാങ്ങി; കണ്ണീരോടെ മടക്കം

ലണ്ടന്‍: യുസൈന്‍ ബോള്‍ട്ട് കണ്ണീരോടെ കളംവിട്ടു. 4 X 100 മീറ്റര്‍ റിലേയില്‍ അവസാന ലാപ്പിലോടിയ ബോള്‍ട്ടിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. 50 മീറ്റര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ബോള്‍ട്ടിന് പരിക്കുപറ്റി. 15 വര്‍ഷത്തെ അത്‌ലറ്റിക്‌സ് ജീവിതം അവിടെ അവസാനിച്ചു. ഒമര്‍ മക്ലിയോദ്, ജൂലിയന്‍ ഫോര്‍ടെ, യൊഹാന്‍ ബ്ലേക് എന്നിവരാണ് ബോള്‍ട്ടിനൊപ്പം ഓടിയത്.

ലോകചാമ്പ്യന്‍ഷിപ്പില്‍ ആകെ 11 സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും. ഒളിമ്പിക്‌സില്‍ എട്ട് സ്വര്‍ണം. എന്നിങ്ങനെയാണ് ബോള്‍ട്ട് രേഖപ്പെടുത്തി കടന്നുപോകുന്നത് 100 മീറ്ററില്‍ 9.58 സെക്കന്‍ഡില്‍ റെക്കോഡ്. 200ല്‍ 19.19 സെക്കന്‍ഡില്‍ റെക്കോഡ്.

5000 മീറ്ററില്‍ ഫറാ സമ്മര്‍ദ്ദത്തിലായിരുന്നു. ആദ്യ ഘട്ടം തൊട്ട് എത്യോപ്യന്‍ താരങ്ങളുടെ സമ്മര്‍ദ്ദമുണ്ടായി. അവസാന 400 മീറ്ററില്‍ സ്പ്രിന്റ് ചെയ്‌തെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 13 മിനിറ്റ് 33.22 സെക്കന്‍ഡിലാണ് ഫറാ ദൂരം പൂര്‍ത്തിയാക്കിയത്. എത്യോപ്യയുടെ മുക്താര്‍ എഡ്രിസ് 13 മിനിറ്റ് 32.79 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞു. ആറ് ലോക ചാമ്പ്യന്‍ഷിപ്പുകളിലായി ആറ് സ്വര്‍ണവും രണ്ട് വെള്ളിയുമാണ് ഫറാ നേടിയത്.

വനിതകളുടെ 4100 മീറ്റര്‍ റിലേയില്‍ അമേരിക്ക ചാമ്പ്യന്‍മാരായി. ആലിയ ബ്രൗണ്‍, അല്ലിസണ്‍ ഫെലിക്‌സ്, മൊറോലേക് അകിന്‍സണ്‍, ടോറി ബൗവി എന്നിവരുള്‍പ്പെട്ട ടീം 41.82 സെക്കന്‍ഡില്‍ ഒന്നാമതായി. ബ്രിട്ടനാണ് രണ്ടാം സ്ഥാനം. ജമൈക്ക വെങ്കലം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel