സ്വാതന്ത്ര്യദിനത്തിനത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ പാക്കിസ്ഥാനില്‍ ഭീകരാക്രമണം; ബോംബ് സ്‌ഫോടനത്തില്‍ 15 മരണം - Kairalinewsonline.com
Just in

സ്വാതന്ത്ര്യദിനത്തിനത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ പാക്കിസ്ഥാനില്‍ ഭീകരാക്രമണം; ബോംബ് സ്‌ഫോടനത്തില്‍ 15 മരണം

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

കറാച്ചി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്ക് രാജ്യം കണ്ണുനിട്ടിരിക്കെയുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് പാക്കിസ്ഥാന്‍. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ തിരക്കേറിയ മാര്‍ക്കറ്റിനു സമീപമാണ് ശനിയാഴ്ച രാത്രി ശക്തമായ ബോംബ് സ്‌ഫോടനമുണ്ടായത്. എട്ടു പട്ടാളക്കാര്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നാല്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പത്തു പേര്‍ പട്ടാളക്കാരാണ്. പരുക്കേറ്റവരില്‍ ഏഴു പേരുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിനിരയായ പട്ടാള ട്രക്ക് പൂര്‍ണമായും തകര്‍ന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

സ്വാതന്ത്ര്യദിന ചടങ്ങുകള്‍ തടസ്സപ്പെടുത്താന്‍ ‘ഭീരുക്കള്‍’ നടത്തിയ ശ്രമമാണിതെന്നു പാക്ക് സേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ പ്രതികരിച്ചു.

To Top