കൊലപാതകം ചെയ്ത് ജയിലിലായി; ഇന്ന് അവയവദാനത്തിലൂടെ ഒരാള്‍ക്ക് ജിവന്‍ പകര്‍ന്ന് നല്‍കുന്നു; സുകുമാരന്റെ പ്രായശ്ചിത്തം

കൊല്ലം: ഒരാളെ കൊലപ്പെടുത്തിയതിന്റെ പ്രായശ്ചിത്തം അവയവ ദാനം നടത്തി മറ്റൊരാള്‍ക്ക് ജീവന്‍ പകര്‍ന്ന് നല്‍കുന്നതിലൂടെ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് പട്ടാമ്പി സ്വദേശി സുകുമാരന്‍. കൊല്ലം സ്വദേശിനി പ്രന്‍സിയ്ക്കാണ് വൃക്ക നല്‍കി തന്റെ തെറ്റിന് സുകുമാരന്‍ പ്രായശ്ചിത്വം തേടുന്നത്. പിതാവിന്റെ ജേഷ്ടനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് സല്‍ക്കര്‍മത്തിന് സുകുമാരന്‍ വഴികണ്ടെത്തിയത്.

ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതിന് പകരം ഒരു ജീവന്‍ രക്ഷിക്കാനാകുമൊ. ഈ ചിന്തയാണ് ജയിലില്‍ കിടക്കുമ്പോഴെല്ലാം സുകുമാരനെ അലട്ടിയത്. ആതുരസേന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉമ പ്രേമന്റെ നീലച്ചോര്‍ എന്ന പുസ്തകം വായിച്ചതിലൂടെ ചോദ്യത്തിന് ഉത്തരം ലഭിച്ചു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പിതാവിന്റെ ജ്യേഷ്ടനെ കൊലപ്പെടത്തിയായിരുന്നു സുകുമാരന്‍ ശിക്ഷിക്കപ്പെടുന്നത്. സ്വന്തം വൃക്ക കൊല്ലം സ്വദേശിനിയായ പ്രിന്‍സിയ്ക്കാണ് സുകുമാരന്‍ നല്‍കുന്നത്.

പാരമ്പര്യമായി വൃക്കരോഗമുള്ളവരാണ് പ്രിന്‍സിയുടെ കുടുംബം. അമ്മയും അമ്മയുടെ കുടുംബത്തിലെ ചില അംഗങ്ങളും വൃക്ക രോഗം വന്നാണ് മരിച്ചത്.. അതിനാല്‍ പുറത്തുനിന്നുള്ള ഒരാളുടെ വൃക്ക ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിന്‍സിയും കുടുംബം. മാസം പ്രിന്‍സിയുടെ മരുന്നിനുപോലും പണം കണ്ടെത്താന്‍ വിഷമിക്കുന്ന പിതാവ് ശസ്ത്രക്രീയയ്ക്ക് ആവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ വിഷമിക്കുകയാണ്. കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി കുറച്ച് പണം ട്രാന്‍സ്‌ജെന്റേഷ്‌സിന്റെ കൂട്ടായ്മ സഹായിക്കാമെന്ന് അറിയിച്ചതാണ് ഏക ആശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News