കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ബി ജെ പി പ്രവര്‍ത്തകരുടെ ഭീഷണി പ്രവാഹം; ദിവ്യഭാരതി പറയുന്നു

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി ദിവ്യ ഭാരതിയുടെ കക്കൂസ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. തന്നെ തേടി ഇന്നും സംഘ പരിവാര്‍ ഭീഷണി വരുന്നതായും തന്റെ പരാതിയില്‍ തമിഴ്‌നാട് പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഒളിവ് ജീവിതം നയിക്കുന്നതായും ചിത്രത്തിന്റെ സംവിധായിക ദിവ്യ ഭാരതി വ്യ്ക്തമാക്കി.

ദുരിതം പേറി നടക്കുന്ന ഒരു ജനതയുെട ജീവിതം തുറന്നുകാട്ടിയതിന്റെ പേരില്‍ ഒളിവ് ജീവിതം പേറേണ്ടി വരുകയാണ് ദിവ്യ ഭാരതി എന്ന സംവിധായിക. കക്കൂസ് മാലിന്യം വൃത്തിയാക്കുന്ന ഒരു വിഭാഗത്തിന്റെ ദുരിതം വരച്ചുകാട്ടിയ കക്കൂസ് എന്ന ചിത്രം പുറത്തിറങ്ങിയിട്ട് മാസങ്ങള്‍ കഴിയുന്നു. ഇന്നും ദിവ്യ ഭാരതിയെ തേടിയെത്തുന്നത് നിരവധി ഭീഷണി കോളുകള്‍.

കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞ് ഇപ്പോഴും തനിയ്ക്ക് ഫോണ്‍ കോളുകള്‍ വരുന്നതായും മിക്കതും ബി ജെ പി പ്രവര്‍ത്തകരുടെതാണെന്നും ദിവ്യ പറയുന്നു. സ്വഛ് ഭാരത് എന്ന പദ്ധതി ഇന്ത്യ ഒട്ടാകെ ആഘോഷിയ്കുമ്പോള്‍ തമിഴ്‌നാട്ടിലെ മാത്രം ഒരു ജനതയുടെ ചിത്രം ആണ് താന്‍ ഫ്രെയ്മില്‍ പകര്‍ത്തിയത്. അതാണ് ബി ജെ പിയെ ചൊടിപ്പിച്ചത്. തന്നെ ഭീഷണിപ്പെടുത്തുന്നതിലൂടെ ബി ജെ പി അവരുടെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും ദിവ്യ പറഞ്ഞു.
താനാണ് ശരിയ്ക്കും ഇര. പൊലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു ജന വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തി എന്നതിന്റെ പേരില്‍ തനിയ്ക്ക് മേല്‍ 2 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും തമിഴ്‌നാട് സര്‍ക്കാറും ബി ജെ പിയ്ക്ക് ഒപ്പമാണെന്നും നിര്‍വ്വികാരതയോടെ ദിവ്യ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ചിത്രം പുറത്തിറങ്ങിയ ശേഷം വലിയ വിവാദമായിരുന്നു ഉണ്ടായത്. കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ ഭാഗമായി ഒന്നര മണിക്കൂര്‍ നീളുന്ന ദിവ്യ ഭാരതിയുടെ കക്കൂസ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News