പ്രീമിയര്‍ ലീഗില്‍ ഇക്കുറിയും ചാമ്പ്യന്‍മാര്‍ക്ക് അടിപതറി; ചെല്‍സിയെ ബേണ്‍ലി വീഴ്ത്തി; റൂണി ഗോളില്‍ എവര്‍ട്ടണ്‍ കുതിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി. കഴിഞ്ഞ സീസണില്‍ 16 ാം സ്ഥാനക്കാരായ ബേണ്‍ലിയാണ് ചെല്‍സിയെ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബേണ്‍ലി ചാമ്പ്യന്‍മാരെ വീഴ്ത്തിയത്. സ്വന്തം തട്ടകത്തില്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം ആരംഭിച്ച ചെല്‍സിക്ക് നായകന്‍ ഗാരി കാഹില്‍, സെസ്‌കെ എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയതാണ് തിരിച്ചടിയായത്. സാമി വോക്‌സ് ബേണ്‍ലിയ്ക്ക് വേണ്ടി ഇരട്ട ഗോള്‍ നേടിയപ്പോള്‍ സ്റ്റീവന്‍ വാര്‍ഡും വേണ്‍ലിയ്ക്ക് ഒരു ഗോള്‍ സമ്മാനിച്ചു.

13 വര്‍ഷങ്ങള്‍ക്കു ശേഷം ക്ലബിലേക്കു തിരിച്ചെത്തിയ വെയ്ന്‍ റൂണിയുടെ ഗോളില്‍ എവര്‍ട്ടണ്‍ സ്റ്റോക്ക് സിറ്റിയെ തോല്‍പ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് എവര്‍ട്ടണ്‍ വിജയം കുറിച്ചത്.

അതേ സമയം കരുത്തരായ ലിവര്‍പൂളിനെ വാറ്റ്‌ഫോര്‍ഡ്‌സമനിലയില്‍ തളച്ചു, രണ്ടാം പകുതിയില്‍ 3 2ന് മുന്നിലെത്തിയ ലിവര്‍പൂളിനെതിരെ ഇന്‍ജൂറി ടൈമിന്റെ നാലാം മിനിട്ടില്‍ ബ്രിചട്ടോസിന്റെ ഗോളിലൂടെയാണ് വാറ്റ്‌ഫോര്‍ഡ് സമനില നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News