വീണ്ടും ആര്‍ എസ് എസ് പ്രകോപനം;സിപിഐ എം ധര്‍മ്മടം ബ്രാഞ്ച് ഓഫീസ് തകര്‍ത്തു

കണ്ണൂര്‍: കണ്ണൂര്‍ ധര്‍മടത്ത് സിപിഐ എം ഓഫീസിന് നേരെ ആര്‍എസ്എസ് അക്രമം. ധര്‍മ്മടം സ്വാമിക്കുന്നിലെ സിപിഐ എം ബ്രാഞ്ച് ഓഫീസായി പ്രവര്‍ത്തിക്കുന്ന പുതിയാണ്ടി കണാരന്‍ സ്മാരക മന്ദിരം ആര്‍ എസ് എസ് ക്രിമിനല്‍ സംഘം അടിച്ചുതകര്‍ത്തു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ആര്‍എസ്എസ് സംഘം അക്രമം നടത്തിയത്. ജില്ലയില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഇത്തരമൊരു ആക്രമണം നടന്നത്. സ്വാമിക്കുന്നിലെ ഒരു കല്ല്യാണവീട്ടില്‍ നിന്ന് മദ്യപിച്ചെത്തിയ ആര്‍ എസ് എസ് സംഘമാണ് ഓഫീസ് അക്രമിച്ചത്. ജനല്‍ചില്ലുകള്‍ പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തു.

കൊടിമരവും തകര്‍ത്തു.ധര്‍മ്മടം പബ്‌ളിക് ലൈബ്രറിയും ഇതേ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലൈബ്രറിയുടെ ബോര്‍ഡും പുസ്തകങ്ങളും അക്രമികള്‍ നശിപ്പിച്ചു. ആര്‍എസ്എസ് അക്രമത്തില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ശക്തമായി പ്രതിഷേധിച്ചു.

ഒരു ‘ഭാഗത്ത് സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുകയും മറുഭാഗത്ത് ആര്‍ എസ് എസിലെ ഒരു വിഭാഗം അക്രമം തുടരുകയും ചെയ്യുകയാണ് ഫാസിസ്റ്റുകള്‍ പലപ്പോഴും ഇരട്ട നാവുകൊണ്ടാണ് സംസാരിക്കുക.നാട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിടുകയും പിന്നീട് ഇരവാദം പറയുകയും ചെയ്യുന്നതാണ് സംഘപരിവാര്‍ ശൈലിയെന്നും പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News