വള്ളങ്ങള്‍ നിയമം ലംഘിച്ചു; തുഴച്ചില്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ; പരാതിയുമായി ചുണ്ടന്‍ വള്ളങ്ങള്‍ രംഗത്ത് - Kairalinewsonline.com
Kerala

വള്ളങ്ങള്‍ നിയമം ലംഘിച്ചു; തുഴച്ചില്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ; പരാതിയുമായി ചുണ്ടന്‍ വള്ളങ്ങള്‍ രംഗത്ത്

സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചില്‍ക്കാരെ തുഴയിച്ചാണ് ഈ വള്ളങ്ങള്‍ ഫൈനലിലെത്തിയത്

ആലപ്പുഴ : ജലോത്സവ സൊസൈറ്റിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫൈനലിലെത്തിയ 2 ചുണ്ടന്‍ വള്ളങ്ങളെ അയോഗ്യരാക്കണമെന്ന് ഫൈനലിലെത്തിയ മറ്റ് ചുണ്ടന്‍ വള്ളങ്ങളുടെ പരാതി. പരിതിയില്‍ കവിഞ്ഞ് പട്ടാളക്കാരായ തുഴച്ചില്‍ക്കാരെ കയറ്റിയാണ് പായിപ്പാടും ,ഗബ്രിയേലും തുഴഞ്ഞതെന്നും പരാതി.

നെഹ്രുട്രോഫി ജലമേളയില്‍ പ്രതീക്ഷ അര്‍പ്പിച്ച് എത്തിയ ചുണ്ടന്‍ വള്ളങ്ങളാണ് പരാതിയുമായ് ബോട്ട് റൈസ്സ് സൊസൈറ്റിയെ സമീപിച്ചിരിക്കുന്നത് .ചുണ്ടന്‍ വള്ളങ്ങളുടെ ആദ്യ പാദ മത്സരത്തില്‍ തന്നെ എന്‍ ടി ബിആര്‍ സൊസൈറ്റിയുടെ നിബന്ധനകള്‍ ലംഘിച്ചാണ് പായിപ്പാടും, ഗബ്രിയേല്‍ ചൂണ്ടനും ഫൈനലില്‍ ഇടം പിടിച്ചതെന്നാണ് പരാതി.

25 ശതമാനത്തിലധികം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചില്‍ക്കാരെ തുഴയിച്ചാണ് ഈ വള്ളങ്ങള്‍ ഫൈനലിലെത്തിയത്. മാത്രമല്ല സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ അംപയര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് ഫൈനലില്‍ വള്ളങ്ങള്‍ തുഴഞ്ഞതെന്നും പരാതിയില്‍ പറയുന്നു. നിലവിലെ വിജയികളെ
അയോഗ്യരാക്കിയില്ലെങ്കില്‍ തെളിവ് സഹിതം നിയമ നടപടി സ്വീകരിക്കുമെന്നും ഇവര്‍ പറയുന്നു.

To Top