ഖൊരക്പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം എഴുപത് കടന്നു; ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ - Kairalinewsonline.com
Big Story

ഖൊരക്പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം എഴുപത് കടന്നു; ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ

ഖൊരക്പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം എഴുപത് കടന്നു; ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ
ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളേജില്‍ മരിച്ച കുട്ടികളുടെ എണ്ണം എഴുപത് കടന്നു. ഇന്ന് നാല് കൂട്ടികള്‍ കൂടി മരിച്ചു.അതേ സമയം കുട്ടികളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആശുപ്രത്രി സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.സംഭവത്തെ കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

ആശുപതിക്കിടക്കയില്‍ നിന്നും മരണത്തിലേക്ക് നീങ്ങുന്ന കുട്ടികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇന്ന് നാല് കുട്ടികള്‍ കൂടി മരിച്ചതോടെ ഒരാഴ്ചയ്ക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 70 കടന്നു. അതേ സമയം ആശുപത്രി സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓക്സിജന്‍ ഇല്ലാതെയല്ല കുട്ടികള്‍ മരിച്ചതെന്ന നിലപാട് ആവര്‍ത്തിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയ്ക്ക് ഒപ്പമാണ് യോഗി ആദ്ത്യനാഥ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിച്ചത്.മസ്തിഷക ജ്വരമാണ് കുട്ടികളുടെ കൂട്ട മരണത്തിന് കാരണമായതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രത്യാക സംഘം അന്വേഷിക്കുമെന്നും അറിയിച്ചു.

കൂട്ടമരണം തടയാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ പറഞ്ഞു. മന്ത്രിമാരുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് സുരക്ഷാ സേനാ കുട്ടികളെ ചികിത്സിക്കുന്ന വാര്‍ഡില്‍ ഉള്‍പ്പെടെ കയറി പരിശോധന നടത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. മരിച്ച കൂട്ടികളുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആംബൂലന്‍സ് അനുവദിക്കാതെയും അധികൃതര്‍ അനാസ്ഥ കാട്ടി.

ഉത്തര്‍പ്രദേശ സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിര ഇന്നും വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.മരിച്ച കൂട്ടികളുടെ കൂട്ടമരണത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

To Top