പുതിയ സ്മാര്‍ട്ട് ഫോണുമായി കൂള്‍പാഡ്

കൂള്‍പാഡിന്റെ പുതിയ സ്മാര്‍ട്ഫോണ്‍ പതിപ്പ് ഇന്ത്യയില്‍. കൂള്‍ പ്ലേ 6 എന്ന് പേരിട്ടിരിക്കുന്ന പുതിയ പതിപ്പ് ആഗസ്റ്റ് 20 നാണ് ഇന്ത്യയിലെത്തുക. ചൈനീസ് കമ്പനിയായ കൂള്‍പാഡ്, കൂള്‍ പ്ലേ 6ന്റെ വരവ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.

ചൈനയില്‍ കഴിഞ്ഞ മെയില്‍ കൂള്‍ പ്ലേ 6 ലോഞ്ച് ചെയ്തിരുന്നു. ഗെയിമിങ് ഉപകരണം എന്ന പേരിലായിരുന്നു കൂള്‍ പ്ലേവിപണിയിലിറക്കിയത്. കൂള്‍ പ്ലേ 6 ല്‍ 4060 മില്ലി ആമ്പിയര്‍ ബാറ്ററിയും 6 ജി.ബി റാമുമാണ് ഉപയോഗിക്കുന്നത്. ചൈനീസ് വിപണിയില്‍ ഇതിന് 1,499 യുവാനാണ് (ഏകദേശം 14,000 രൂപ) വില. ഇന്ത്യന്‍ വിപണിയിലും ഇതിനോടടുത്ത വില തന്നെയാകും

കൂള്‍പാഡ് കൂള്‍ പ്ലേ 6 ന് മെറ്റല്‍ ഫ്രെയിം ആണുള്ളത്. ബാക്ക് സൈഡില്‍ ഡ്യുവല്‍ ക്യാമറയും ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സംവിധാനവും ഉണ്ട്. . സൗണ്ട് ബട്ടണും പവര്‍ ബട്ടണും വലതു വശത്താണുള്ളത്. താഴെയായി ഡ്യുവല്‍ സ്പീക്കര്‍ ഗ്രില്ലുകള്‍ കാണാം.

ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ടിലാണ് കൂള്‍പാഡ് കൂള്‍ പ്ലേ 6 പ്രവര്‍ത്തിക്കുന്നത്. ഡിസ്‌പ്ലേ 5.5 ഇഞ്ച് 1080ത1920 പിക്‌സല്‍ ഫുള്‍ എച്ച്.ഡിയാണ്. ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 653 പ്രോസസറും അഡ്രിനോ 510 ജി.പി.യുവും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. 6.ജി.ബി റാം ഇതിലുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News