അഴിമതി വിരുദ്ധസംഘം ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍ - Kairalinewsonline.com
Just in

അഴിമതി വിരുദ്ധസംഘം ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

ഡ്രൈവര്‍ വഴിയാണ് കൈക്കൂലി കൈപ്പറ്റിയത്

മുംബൈ: അഴിമതി തടയാന്‍ നിയോഗിക്കപ്പെട്ട ഉന്നതോദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ പൊലീസ് പിടികൂടി. മുംബൈയിലെ ആന്റി കറപ്ഷന്‍ സ്‌ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ സുരേഷ് ഷെക്തറിനെയാണ് 50000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്.

പേര് വെളിപ്പെടുത്താത്ത പരാതിക്കാരനാണ് ഇയാളെ കുടുക്കിയത്. സംഭവം ഇങ്ങനെ. അഴിമതിയുമായി ബന്ധപ്പെട്ട ഒരു പരാതിലഭിച്ചിട്ടുണ്ടെന്നും 50000 രൂപ നല്‍കിയാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്നും പരാതിക്കാരനെ ഈ ഉദ്യേഗസ്ഥന്‍ ഫോണില്‍ വിളിച്ചറിയിച്ചു.

പരാതിക്കാരന്‍ ഇക്കാര്യം ആന്റി കറപ്ഷന്‍ സ്‌ക്വാഡിലെ ഡി വൈ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അറിയിച്ചു. തുടര്‍ന്ന് നടന്ന നാടകീയ നീക്കങ്ങളിലൂടെയാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ നേരിട്ടായിരുന്നില്ല പണം വാങ്ങിയത്. സഹായിയായ ഡ്രൈവര്‍ വഴിയാണ് കൈക്കൂലി കൈപ്പറ്റിയത്.

To Top