ആ നടന്‍ ദിലീപല്ല; വെളിപ്പെടുത്തലുമായി ഭാമ രംഗത്ത് - Kairalinewsonline.com
DontMiss

ആ നടന്‍ ദിലീപല്ല; വെളിപ്പെടുത്തലുമായി ഭാമ രംഗത്ത്

ആളെ മനസിലായപ്പോള്‍ താന്‍ ഞെട്ടിയെന്നും ഭാമ

സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന പരാമര്‍ശത്തിന് വിശദീകരണവുമായി ഭാമ രംഗത്ത് . ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ തെറ്റിധാരണകള്‍ക്ക് ഇടയാക്കിയെന്നും അതില്‍ പറയുന്ന വ്യക്തി ദിലീപല്ലെന്നുമാണ് ഭാമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

അഭിമുഖത്തില്‍ തന്നെ സിനിമയില്‍ നിന്നും ഇല്ലാതാക്കാന്‍ ഒരാള്‍ ശ്രമിച്ചിരുന്നു എന്നും ഇയാള്‍ പല സംവിധായകരെയും വിളിച്ച് തനിക്ക് അവസരം തരരുത് എന്ന തരത്തില്‍ സംസാരിച്ചുവെന്നും വെളിപ്പെടുത്തിയിരുന്നു.

താന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ സംവിധായകരെ വിളിച്ച് അവളെ അഭിനയിപ്പിക്കരുത് എന്നും അഭിനയിപ്പിച്ചാല്‍ അത് തലവേദനയാകും എന്നും പറഞ്ഞ് തന്നെ സിനിമയില്‍ നിന്നും പുറത്താക്കാന്‍ ഒരാള്‍ ശ്രമിച്ചു.

ഇത് ആരാണെന്ന് ഒരു സംവിധായകനോട് ചോദിച്ചു എന്നും ആളെ മനസിലായപ്പോള്‍ താന്‍ ഞെട്ടിയെന്നും ഭാമ കൂട്ടി ചേര്‍ത്തിരുന്നു.  ഇത് ദിലീപാണ് എന്നായിരുന്നു വിലയിരുത്തല്‍. ഒടുവില്‍ വിശദീകരണവുമായി ഭാമ തന്നെ രംഗത്തെത്തി.

ഫേസ് ബുക്ക് പോസ്റ്റന്റെ പൂര്‍ണ രൂപം ഇതാ

To Top