'കുഞ്ഞാലിക്കുട്ടി അങ്ങനെ ചെയ്യരുതായിരുന്നു; യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായത് കൊണ്ടാണ് പിണറായിയെ സംഘപരിവാര്‍ ടാര്‍ജറ്റ് ചെയ്യുന്നത്'; മഅദനി; അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം പീപ്പിള്‍ ടിവിയില്‍ ഇന്ന് രാത്രി 9 ന് - Kairalinewsonline.com
Featured

‘കുഞ്ഞാലിക്കുട്ടി അങ്ങനെ ചെയ്യരുതായിരുന്നു; യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായത് കൊണ്ടാണ് പിണറായിയെ സംഘപരിവാര്‍ ടാര്‍ജറ്റ് ചെയ്യുന്നത്’; മഅദനി; അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം പീപ്പിള്‍ ടിവിയില്‍ ഇന്ന് രാത്രി 9 ന്

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായത് കൊണ്ടാണ് പിണറായിയെ സംഘപരിവാര്‍ ടാര്‍ജറ്റ് ചെയ്യുന്നത്

സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനും വിമര്‍ശനത്തിനും ശേഷമാണ് ഇപ്പോഴത്തെ കേരള യാത്രക്ക് ഒരു ലക്ഷത്തി പതിനെണ്ണായിരം എന്ന തുക കര്‍ണ്ണാടക സര്‍ക്കാര്‍ നിശ്ചയിച്ചത്. കോടതിയില്‍ പറഞ്ഞ ഈ തുകയെക്കാള്‍ പണം തന്റെ പക്കല്‍ നിന്ന് കര്‍ണ്ണാടകം വാങ്ങി. തന്നോടുള്ള നീതി നിഷേധമാണിതെന്ന് അബ്ദുള്‍ നാസര്‍ മഅദനി.

ആദ്യം 15 ലക്ഷവും ജിഎസ്ടിയുമാണ് പറഞ്ഞത്. പിന്നീട് കോടതി വിമര്‍ശിച്ചപ്പോള്‍ 1,18000 ആക്കി .എന്നിട്ട് വീണ്ടും കോടതിയില്‍ സമ്മതിച്ച തുകയെക്കാള്‍ അധികം ഈടാക്കി. രാജ്യം രൂക്ഷമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ നീങ്ങുമ്പോള്‍,കുഞ്ഞാലികുട്ടി എന്ന ലീഗ് എംപ്ി കുറേക്കൂടി ജാഗ്രതയും ഉത്തരവാദിത്വവും കാട്ടണമായിരുന്നു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വൈകിയെത്തി വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന കുഞ്ഞാലിക്കുട്ടിയുടേയും വഹാബിന്റെയും നടപടിയെയാണ് മഅദനി വിമര്‍ശിച്ചത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായത് കൊണ്ടാണ് പിണറായിയെ സംഘപരിവാര്‍ ടാര്‍ജറ്റ് ചെയ്യുന്നത്. ജയിലിന് പുറത്തായിട്ടും ചികിത്സക്ക് ബംഗുളൂരുവില്‍ തടസമുണ്ട്.

കോയമ്പത്തൂര്‍ക്ക് ശേഷം അടങ്ങിയിരുന്ന പോലെയാകില്ല ഇനി. ബംഗളൂരിവിലെ വിധിക്ക് ശേഷം തന്റെ ജീവിതം അഴിക്കുള്ളിലാക്കിയവര്‍ക്കെതിരെ നിയമപോരാട്ടമുണ്ട്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമയുദ്ധം നടത്തുമെന്നും മഅദനി പീപ്പിള്‍ ടി വി യോട് പറഞ്ഞു.

ഇപ്പോഴും നീതി അഴിക്കുള്ളില്‍.ഏറ്റവും ഒടുവിലും കോടതിയെ വെട്ടിച്ചും തന്നോട് നിയമലംഘനം. പൊള്ളുന്ന അനുഭവങ്ങളും വിമര്‍ശനങ്ങളും നിലപാടും .അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം പീപ്പിള്‍ ടിവിയില്‍ ഇന്ന് രാത്രി 9 ന്

 

To Top