എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സ്വാതന്ത്ര്യദിനാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സ്വാതന്ത്ര്യദിനാശംസ നേര്‍ന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങളുടെ ഐക്യത്തിലൂടെ രാഷ്ട്രത്തിന് കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തവും ചലനാത്മകവുമാക്കിയതെന്ന് മുഖ്യമന്ത്രി അയച്ച സന്ദേശത്തില്‍ പറഞ്ഞു.
മോദി സര്‍ക്കാറിന്റെ ഭരണത്തിന് കീഴില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം ശക്തമായ വെല്ലുവിളിനേരിടുകയാണെന്ന ആരോപണം ശക്തമായിരിക്കെയാണ് മുഖ്യമന്ത്രി മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം അയച്ചത്.

പിണറായി വിജയന്‍ മറ്റ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ പോലും ആര്‍ എസ് എസ് രംഗത്തു വന്നിരുന്നു. പല സംസ്ഥാനങ്ങളിലും രാജ് ഭവനുകള്‍ ബദല്‍ അധികാരകേന്ദ്രങ്ങളായി മാറി. കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് ആര്‍ എസ് എസ്
ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തെ പ്രധാന വിഷയങ്ങള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്താറുണ്ട്. അത്തരത്തിലുളള ഒരു ചര്‍ച്ചയാണ് കേരള മുഖ്യമന്ത്രിയുമായി ഗവര്‍ണര്‍ പി സദാശിവം നടത്തിയത്. എന്നാല്‍ ആര്‍ എസ് എസ്സിനെ പ്രീതിപ്പെടുത്താനായി
ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതാണെന്ന് പ്രസ്താവന ഇറക്കാന്‍ രാജ്ഭവന്‍ നിര്‍ബന്ധിതരായി.

അടിസ്ഥാന ഭരണഘടനാതത്ത്വങ്ങള്‍ ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് മുഖ്യമന്ത്രി മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യദിന സന്ദേശം അയച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News