ഗോരഖ്പ്പൂര്‍ ദുരന്തം മുഖ്യവാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍ - Kairalinewsonline.com
Featured

ഗോരഖ്പ്പൂര്‍ ദുരന്തം മുഖ്യവാര്‍ത്തയാക്കി അന്താരാഷ്ട്ര മാധ്യമങ്ങള്‍

അന്താരാഷ്ട്രമാധ്യമങ്ങളെ സ്വാധീനിക്കണമെങ്കില്‍ മോദിക്ക്‌ കൂടുതല്‍ വിയര്‍പ്പ് ഒഴുക്കേണ്ടിവരും.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ പിയേയും വാനോളം പുകഴ്ത്തുന്നതില്‍ മത്സരിക്കാറുളള അന്താരാഷ്ട്ര മാധ്യമങ്ങളെ ഗേരഖ്പ്പൂര്‍ ദുരന്തം കണ്ണ് തുറപ്പിച്ചിരിക്കുന്നു. മോദി സ്തുതിയില്‍ മുന്നില്‍ നില്ക്കാറുളള ബി.ബി സിയും റോയിട്ടേഴ്സ്സും യു പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ തട്ടകത്തില്‍ ഓക്‌സിജന്‍ കിട്ടാതെ എഴുപത്തിയൊന്ന് കുട്ടികള്‍ മരിച്ച സംഭവത്തെ മുഖ്യവാര്‍ത്തയായാണ് നല്കിയത്.

മോദി ഭരണത്തിന് കീഴില്‍ ഇന്ത്യ വന്‍കുതിച്ചുചാട്ടം നടത്തുകയാണെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്ന മാധ്യമങ്ങള്‍ അവരുടെ പ്രമുഖരായ ലേഖകരെ ഉടനെ ഗോരഖ്പ്പൂരിലേയ്ക്ക് അയയ്ക്കും.

അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താനുളള നിരവധി പബ്‌ളിക് റിലേഷന്‍സ് നടപടികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൈക്കൊണ്ടിരുന്നു.എന്നാല്‍ ഗോരഖ്പ്പൂര്‍ ദുരന്തം എല്ലാം കീഴ്‌മേല്‍ മറച്ചിരിക്കുകയാണ്.

ദേശീയ മാധ്യമങ്ങളെ സ്വാധീനിച്ച് വാര്‍ത്തകളുടെ തീവ്രത കുറക്കാനുളള ശ്രമങ്ങള്‍ ഒരു പരിധിവരെ ലക്ഷ്യം കണ്ടിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്രമാധ്യമങ്ങളെ സ്വാധീനിക്കണമെങ്കില്‍ കൂടുതല്‍ വിയര്‍പ്പ് ഒഴുക്കേണ്ടിവരും.

To Top