വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് പെരിയകനാല്‍ വെള്ളച്ചാട്ടം - Kairalinewsonline.com
Environment

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് പെരിയകനാല്‍ വെള്ളച്ചാട്ടം

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിരിക്കുകയാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. മൂന്നാര്‍- പൂപ്പാറ ദേശീയ പാതയോരത്തെ വെള്ളച്ചാട്ടം ആസ്വദിക്കാന്‍ നിരവധി പേരാണ് പ്രതിദിനം എത്തുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സുരക്ഷാ പ്രശ്നങ്ങളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ആരുടെയും മനം മയക്കുന്ന പ്രകൃതി രമണീയതകൊണ്ട് സമ്പന്നമായ ഹൈറേഞ്ചിന്റെ മലനിരകള്‍ക്ക് മാറ്റുകൂട്ടുന്നതാണ് പെരിയകനാല്‍ വെള്ളച്ചാട്ടം. പെരിയകനാലിലെത്തി ദേശീയ പാതയില്‍ നിന്ന് മുകളിലേക്ക് നോക്കിയാല്‍ ആകാശത്തുനിന്നും വെള്ളം നേരെ താഴേക്ക് പതിക്കുന്നതായി തോന്നും. അതിനാല്‍ തന്നെ ഇവിടെയത്തുന്ന സഞ്ചാരികളും നിരവധിയാണ്. സഞ്ചാരികള്‍ ഇവിടം ഇടത്താവളമായാണ് കാണുന്നത്. സമീപത്ത് തട്ടുകടകള്‍ സജീവമാണ്.

സഞ്ചാരികളുടെ ഒഴുക്ക് തുടരുമ്പോഴും ഇവിടെത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാണ്. പാര്‍ക്കിങ്, ബാത്ത് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകണമെന്നാണ് ആവശ്യം. സുരക്ഷാ സംവിനങ്ങളില്ലാത്തത് ഭീഷണി ഉയര്‍്ത്തുന്നുണ്ട്. മുകളില്‍ നിന്ന് ശക്തിയായി പതിക്കുന്ന വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് നിന്നാണ് പലരും സെല്‍ഫി എടുക്കുന്നത്.

പലരും വെള്ളത്തില്‍ ഇറങ്ങാറുമുണ്ട്. അപകടം പതിഞ്ഞിരിക്കുന്ന ഇവിടെ സുരക്ഷയ്ക്കായി ജീവനക്കാരോ മറ്റ് സംവിധാനങ്ങളോ ഇല്ല. അതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നുമാണ് നാട്ടാകാുരം സഞ്ചാരികളും ആവശ്യപ്പെുന്നത്.

To Top