ബലാത്സംഗ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ ഇരയുടെ പിതാവ് വെട്ടിക്കൊന്നു

പുണെ:ബലാത്സംഗ കേസില്‍ ബാലനീതിബോര്‍ഡ് ജാമ്യം നല്കിയ പ്രതിയെ ഇരയുടെ അച്ഛന്‍ റോഡിലിട്ട് വെട്ടിക്കൊന്നു. രക്ഷിക്കാനെത്തിയ പ്രതിയുടെ അച്ഛനും അമ്മയ്ക്കും പരിക്കേറ്റു. പെണ്‍കുട്ടിയും അച്ഛനും ഒളിവില്‍ പോയി.

പ്രതിയുടെ അമ്മയെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയാണ് ആക്രമിച്ചത്. പെണ്‍കുട്ടിയും പ്രതിയും ഇവിടത്തെ കര്‍ഷകകുടുംബങ്ങളില്‍ പെട്ടവരും അകന്ന ബന്ധുക്കളുമാണ്. പ്രതിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി, കുട്ടികളുടെ കോടതി ബലാത്സംഗക്കേസില്‍ ജാമ്യം നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഇരയുടെ പിതാവ് പ്രതിയുടെ വീട്ടിലെത്തി വധഭീഷണിമുഴക്കി. ഇതേത്തുടര്‍ന്ന് പ്രതി ഹോസ്റ്റലിലേക്ക് താമസം മാറ്റുകയായിരുന്നു. ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തിയ സമയത്ത് പെണ്‍കുട്ടിയും പിതാവും പ്രതിയെ റോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഇരുവരും ഒളിവില്‍ പോയി. പ്രതി സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News