ആര്‍എസ് എസ് ആക്രമണം. വാഴൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്

കോട്ടയം : വീണ്ടും ആര്‍എസ് എസ് ആക്രമണം . വാഴൂര്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. വാഴൂര്‍ കോളേജിനു മുന്നിലാണ് രാത്രിയില്‍ മദ്യപിച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെയുള്ളവരെ ആക്രമിച്ചത്.

സമീപത്തെ ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. സംഭവം അറിഞ്ഞ് എത്തിയ ളെശ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ക്രിസ്റ്റി സജിയുടെ തലയ്ക്കും അക്രമത്തില്‍ സാരമായി പരിക്കേറ്റു.

സമീപത്തെ ഹോസ്റ്റലില്‍ അഴിഞ്ഞാടിയ സംഘത്തിന്റെ അക്രമത്തില്‍ വിദ്യാര്‍ത്ഥികളായ അനന്തു സാഗര്‍,അഖില്‍ , രാഹുല്‍ വിജയന്‍ എന്നിവര്‍ക്കും പരിക്കേറ്റു. സമീപത്തെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News