വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ; പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു; അക്രമികളെ തള്ളിപ്പറയാതെ ട്രംപ്

വിർജീനിയയിൽ വംശവെറിയന്മാർ കലാപത്തിൽ. പ്രതിഷേധ പ്രകടനത്തിലേയ്ക്ക് കാർ ഒാടിച്ചുകയറ്റി സ്ത്രീയെ കൊന്നു. അക്രമികളെ തള്ളിപ്പറയാതെ ട്രംപ്.ഷാ​​​​ർ​​​​ല​​​​റ്റ്സ്‌​​​​വി​​​​ൽ ന​​​​ഗ​​​​ര​​​​ത്തി​​​​ലാണ് കലാപം. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്. ജ​​​​ന​​​​റ​​​​ൽ റോ​​​​ബ​​​​ർ​​​​ട്ട് ലീ​​​​യു​​​​ടെ പ്ര​​​​തി​​​​മ മാ​​​​റ്റു​​​​ന്ന​​​​തി​​​​നെച്ചൊ​​​​ല്ലിയാണ് അക്രമം തുടങ്ങിയത്. അ​​​​ടി​​​​മ​​​​ത്തം നി​​​​ല​​​​നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട തെ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​യു​​​​ദ്ധ​​​​​​​​ത്തിൽ ന​​​​യി​​​​ച്ച വംശവെറിയനാണ് ലീ. ഷാ​​ർ​​ല​​റ്റ്സ്‌​​വി​​ൽ സി​​റ്റി കൗ​​ൺ​​സി​​ലാ​​ണ് പ്ര​​തി​​മ നീ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.

പ്ര​​തി​​മ നി​​ൽ​​ക്കു​​ന്ന ലീ ​​പാ​​ർ​​ക്കി​​ന്‍റെ പേ​​ര് മാ​​റ്റാ​​നും തീ​​രു​​മാ​​നി​​ച്ചിരുന്നു. ഇതിനെതിരേ വെ​​​ള്ള​​​ക്കാ​​​രു​​​ടെ മേ​​​ധാ​​​വി​​​ത്വ​​​ത്തി​​​നു​​​വേ​​​ണ്ടി വാ​​​ദി​​​ക്കു​​​ന്ന ന​​​​വ നാ​​​​സി, കു ​​​​ക്ല​​​​ക്സ് ക്ലാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ തീ​​​​വ്ര ദേ​​​​ശീ​​​​യ​​​​വാ​​​​ദികൾ തുടങ്ങിയ സമരം അക്രമത്തിലെത്തുകയാണുണ്ടായത്.

തീ​​​​വ്ര​​​​ദേ​​​​ശീ​​​​യ​​​​വാ​​​​ദി​​​​ക​​​​ളെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ മാ​​​​ർ​​​​ച്ചി​​​​ലേ​​​​ക്കാണ് അ​​​ക്ര​​​മി കാ​​​​ർ ഓ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റിയത്. ഒ​​​രു സ്ത്രീ കൊല്ലപ്പെട്ടതിനു പുറമേ 19 പേർക്കു പരുക്കും ഏറ്റു. അ​​​ഞ്ചു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ഇതേ തുടർന്ന് ഇരുവിഭാഗവും ഏറ്റുമുട്ടുകയുമുണ്ടായി. മേ​​​​ഖ​​​​ല​​​​യി​​​​ൽ ആ​​​​കാ​​​​ശ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട പോ​​​​ലീ​​​​സ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്ന് പൈ​​​ല​​​റ്റും ഒ​​​രു പോ​​​​ലീ​​​​സു​​​​കാ​​​​ര​​​നും മരിച്ചു.

സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ എ​​​ല്ലാ​​​വ​​​ർ​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ടെ​​​ന്നാണ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് കലാപത്തിനു പിന്നാലേ പ്രതികരിച്ചത്. ഇത് പരക്കേ വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ട​​​യാ​​​ക്കിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here