മലയാളിക്ക് രാജ്യത്തിന്റെ ആദരം; വിശിഷ്ടസേവനത്തിനുള്ള രാഷ്രപതിയുടെ പൊലീസ് മെഡല്‍ സന്തോഷ് കുമാറിന്

കെ എ പി സെക്കന്റ് ബറ്റാലിയന്‍ സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറിനു വിശിഷ്ടസേവനത്തിനുള്ള രാഷ്രപതിയുടെ പോലീസ് മെഡല്‍ . ഇദ്ദേഹം സ്റ്റേറ്റ് പോലീസ് ചീഫിന്റെ സ്റ്റാഫ് ഓഫീസറാണ് . കഴിഞ്ഞ 7 വര്‍ഷത്തെ എന്‍ ഐ എയിലെ അദ്ദേഹത്തിന്റെ സേവനം പ്രധാനമായും പരിഗണിച്ചാണ് മെഡല്‍ നല്‍കിയത് . 2015 ലെ ബെസ്റ്റ് പെര്‍ഫോമന്‍സി നുള്ള ഡിജി എന്‍ഐഎ യുടെ കമന്റേഷന്‍ ഡിസ്‌കും കാഷ് റിവാര്‍ഡും ഇദ്ദേഹത്തിനു ലഭിച്ചിരുന്നു .

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത പ്രധാനപ്പെട്ട പല ടെറര്‍ കേസുകളുടെ ടീം മെമ്പര്‍ ആയിരുന്നു . എന്‍ ഐ എ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ 5 കേസുകളുടെ അന്വേഷണത്തിലും പ്രമുഖ പങ്കു വഹിച്ചിരുന്നു .

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നടുവിളവീട്ടില്‍ ശശികുമാരന്‍ നായരുടെയും ശാന്ത കുമാരിയുടെയും മകനാണ് . ഭാര്യ രേഖ, മക്കള്‍ ഗായത്രി ,ഗൗതം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News