തരംഗമാകാന്‍ ‘എഫ് 3 ദീപിക പദുക്കോണ്‍’എത്തി

ദില്ലി; ഒപ്പോ എഫ് 3 യുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. കമ്പനിയുടെ ബ്രാന്റ് അംബാസിഡറായ ബോളിവുഡ് താരം ദീപികാ പദുകോണിന് സമര്‍പ്പിച്ചുകൊണ്ടാണ് ഫോണ്‍ പുറത്തിറക്കുന്നത്. എഫ്3 ദീപികാ പദുകോണ്‍ എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്.ആഗസ്ത് 21 മുതല്‍ ഫഌപ്കാര്‍ട്ടില്‍ ഫോണ്‍ ലഭ്യമാകും.

ഇതിന്റെ വില 19,900 രൂപയാണ്. ദീപിക പദുക്കോണിനെ സൂചിപ്പിക്കുന്ന തരത്തില്‍ ഫോണിന് പിറകിലായി ലോഗോയില്‍ ഡി എന്ന അക്ഷരവും പി എന്ന അക്ഷരവുമുണ്ട്. ഈ ലിമിറ്റഡ് എഡിഷന്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്കായി ഒരു സ്‌പെഷ്യല്‍ ഫോട്ടോ ഫ്രെയിമും ലഭിക്കും. റോസ് ഗോള്‍ഡ് നിറമാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ ഫോണിനുമുള്ളത്.

ഡ്യുവല്‍ ഫ്രണ്ട് കാമറ, ഗോറില്ല ഗ്ലാസ് 5 കോട്ടിങ്ങുള്ള 5.5 ഇഞ്ച് ഫുള്‍ എച്ച് ഡി് ഡിസ്‌പ്ലേ. ഒക്ട കോര്‍ മീഡിയ ടെക് MT6750T പ്രോസസര്‍, 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജ് സംവിധാനവുമുണ്ട്.

128 ജി.ബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡികാര്‍ഡ് സൗകര്യവുമുണ്ട് ഫോണില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News