കൊച്ചി മെട്രോ സൂപ്പറാ; വേറിട്ട സ്വാതന്ത്ര്യദിനാഘോഷം; 1947ല്‍ ജനിച്ചവര്‍ക്ക് സൗജന്യയാത്ര

കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോയെന്ന വിശേഷണം സ്വന്തമാക്കിക്കഴിഞ്ഞ കൊച്ചി മെട്രോയുടെ ജനസമ്പര്‍ക്കവും അഭിനന്ദനാര്‍ഹമായിരുന്നു. യാത്രക്കാരോട് ഏറ്റവും നന്നായി പ്രതികരിക്കുന്ന കൊച്ചി മെട്രോ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കി അന്താരാഷ്ട്ര ശ്രദ്ധ്‌പോലും നേടിയിരുന്നു. ഇപ്പോഴിതാ പ്രവര്‍ത്തനം ആരംഭിച്ച ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തെയും ആഘോഷമാക്കുകയാണ്.

വ്യത്യസ്തമായ ആഘോഷങ്ങളാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മെട്രോ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത് രാജ്യം സ്വാതന്ത്ര്യം നേടിയ 1947ല്‍ ജനിച്ച എല്ലാ പൗരന്‍മാര്‍ക്കും കൊച്ചി മെട്രോയില്‍ സൗജന്യയാത്ര പ്രഖ്യാപിച്ചതാണ്. നാളെ മുതല്‍ ആഗസ്റ്റ് 21 വരെ ഒരാഴ്ച്ച സൗജന്യമായി യാത്ര ചെയ്യാമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
1947ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖയുമായി മെട്രോ സ്‌റ്റേഷനിലെത്തിയാല്‍ മാത്രം മതി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News