കോഴ വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട് ബി ജെ പി; കുമ്മനത്തിന്റെ പദയാത്രയും മാറ്റി; നേതൃയോഗത്തില്‍ ചേരിപ്പോര് രൂക്ഷം

തിരുവനന്തപുരം; മെഡിക്കല്‍ കോഴയില്‍ തുടങ്ങിയ അഴിമതിക്കഥകള്‍ കൂടുതലായി പുറത്തുവന്നതോടെ മുഖം നഷ്ടപ്പെട്ട് സംസ്ഥാന ബി ജെ പി. അഴിമതി ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടച്ചാനിരുന്ന പദയാത്ര മാറ്റിവെച്ചു. ഓഗസ്റ്റ് 26 ആരംഭിക്കാനിരുന്ന പദയാത്ര അഴിമതി ആരോപണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തില്‍ നേതൃത്വം എത്തിച്ചേരുകയായിരുന്നു.

ഇത് പ്രകാരം അടുത്ത മാസം ഏഴാം തിയതി പദയാത്ര തുടങ്ങാമെന്ന ആലോചനയിലാണ് നേതൃത്വം. പയ്യന്നൂരില്‍ സെപ്തംബര്‍ ഏഴാം തിയതി പദയാത്ര ആരംഭിക്കാനാണ് നീക്കം. അഴിമതി ആരോപണം പാര്‍ട്ടിയ ബാധിച്ചെന്ന് സംസ്ഥാന നേതൃയോഗം വിലയിരുത്തു.

അതേസമയം യോഗത്തില്‍ ചേരിതിരിഞ്ഞ് രൂക്ഷമായ വാക്‌പോര് നടന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുമ്മനം അധ്യക്ഷനായതോടെ അഴിമതി കൂടിയെന്ന് മുരളീധര വിഭാഗം ചൂണ്ടിക്കാട്ടി. അച്ചടക്ക നടപടി രാജേഷില്‍ മാത്രം ഒതുക്കാനാകില്ലെന്ന് കൃഷ്ണദാസ് പക്ഷം നിലപാടെടുത്തു. യോഗത്തില്‍ കുമ്മനത്തിനെതിരേയും രൂക്ഷ വിമര്‍ശനമുയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel