ഇതു താനെടാ ബി ജെ പി എം എല്‍ എ; മോദി ശിഷ്യന് കിടക്കയിലും ജനസേവനം

ജയ്പൂര്‍: അധികാരം തലക്കു പിടിച്ചാല്‍ ദാ ഇതു പോലിരിക്കും. ബി ജെ പി ഭരിക്കുന്ന രാജസ്ഥാനില്‍ നിന്നുള്ള കാഴ്ചയാണിത്. മഹുവ മണ്ഡലത്തിലെ ബി ജെ പി എം എല്‍ എ ഓം പ്രകാശ് ഹുഡ് ല മണ്ഡലത്തിലെ ജനങ്ങളില്‍ നിന്ന് നിവേദനം സ്വീകരിക്കുന്ന രീതിയാണിത്.

തനി ഗ്രാമീണരും പ്രായാധിക്യം ചെന്നവരുമായ ജനങ്ങള്‍ എം എല്‍ എ കിടക്കുന്നതിനരികില്‍ ഭയഭക്തി ബഹുമാനങ്ങളോടെ നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു കഴിഞ്ഞു. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യയുടെ അടുപ്പക്കാരനായി അറിയപ്പെടുന്നയാളാണ് ഓം പ്രകാശ് ഹൂഡ് ല.

അധികാരം ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള ഉപാധിയാണെന്ന് ഹുഡ് ല പറഞ്ഞാല്‍ അതാര്‍ക്കും നിഷേധിക്കാനാകില്ല. ചിത്രം അതു തന്നെയാണ് വെളിവാക്കുന്നത്. എന്തായാലും എം എല്‍ എയുടെ പ്രവൃത്തിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here