കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രം; തുറന്നടിച്ച് വി മുരളീധരന്‍; ബിജെപിയില്‍ കലാപം രൂക്ഷമാകുന്നു

തൃശൂര്‍; മെഡിക്കല്‍ കോഴ വിഷയത്തില്‍ ആരോപണ വിധേയരായ നേതാക്കള്‍ പുറത്തു നില്‍ക്കുമ്പോള്‍ റിപ്പോര്‍ട്ട് ചോര്‍ച്ചയുടെ പേരില്‍ വി.വി രാജേഷിനെതിരെ മാത്രം നടപടിയെടുത്ത സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കടുത്ത വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. കുമ്മനം അധികാരമേറ്റശേഷം പാര്‍ട്ടിയില്‍ അഴിമതി രൂക്ഷമായെന്നും പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ന്നതില്‍ അധ്യക്ഷനാണ് ഉത്തരവാദിത്തമെന്നും വി. മുരളീധര പക്ഷം ആരോപിച്ചു.

ചിലരെ മാത്രം ലക്ഷ്യം വെക്കുന്നതിന് പിന്നില്‍ മറ്റൊന്നാണെന്നും രാജേഷിനെതിരായ നടപടി എന്തടിസ്ഥാനത്തിലാണെന്നും ചോദ്യമുയര്‍ന്നു. അഴിമതി ആരോപണം പാര്‍ട്ടിയെ ബാധിച്ചുവെന്ന് മുരളീധരന്‍ പരസ്യ പ്രതികരണം നടത്തി. എന്നാല്‍ വി മുരളീധരനെ ലക്ഷ്യം വച്ചാണ് പി.കെ കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചത്. വി.വി രാജേഷ് റിപ്പോര്‍ട്ട് ചോര്‍ച്ചയിലെ അവസാന കണ്ണിയാണെന്നും, ചോര്‍ച്ചക്ക് പിന്നിലെ ഉന്നതരിലേക്ക് നടപടി നീളണമെന്നും കൃഷ്ണദാസ് അനുകൂലികള്‍ ആവശ്യപ്പെട്ടു.

സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഈമാസം അവസാനം നടത്താനിരുന്ന കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ പദയാത്ര സെപ്തംബറിലേക്ക് മാറ്റി. 7 മുതല്‍ 23 വരെയാണ് പദയാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News