ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തിന് കൊച്ചി ഒരുങ്ങുന്നു; സ്വാഗതസംഘം രൂപീകരിച്ചു

കൊച്ചി: അടുത്തമാസം കൊച്ചിയില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ മേഖലയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളുടെ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗത സംഘ രൂപീകരണ യോഗം സി പി ഐ എ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

സെപ്റ്റംബര്‍ 23,24 നും നടക്കുന്ന സമ്മേളനത്തില്‍ 5 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനധികള്‍ പങ്കെടുക്കും. ഇന്ത്യക്ക്പുറമെ പാകിസ്ഥാന്‍, നേപ്പാള്‍ ബാംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കമ്യൂണിസ്റ്റ് നേതാക്കളാണ് സംബന്ധിക്കുക. ഓരോ രാജ്യത്തു നിന്നും 2 കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ബാംഗ്ലാദേശ്, പാകിസ്ഥാന്‍ ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള 3 ഇടതുപക്ഷ പാര്‍ട്ടികളും സമ്മേളനത്തിനെത്തും.

സി പി ഐ എം ആതിഥേയത്വം വഹിക്കന്ന സമ്മേളനത്തില്‍ സി പി ഐയും ക്ഷണിച്ചിട്ടുണ്ട്. സി പി ഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും പാര്‍ട്ടിയുടെ ഇന്റര്‍നാഷ്ണല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതിനിധികളും സംബന്ധിക്കും. കൊച്ചിയില്‍ നടന്ന സ്വാഗത സംഘ രൂപീകരണ യോഗം സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി സമ്മേളനം സംബന്ധിച്ച് സമ്മേളനത്തെ കുറിച്ച് വിശദീകരിച്ചു.

 
കോടിയേരി ബാലകൃഷ്ണനാണ് സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍. പിണറായി വിജയന്‍ വി എസ് അച്യുതാനന്ദന്‍, എം എ ബേബി പ്രൊഫസര്‍ എം കെ സാനു എന്നിവരാണ് രക്ഷാധികാരികള്‍. സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി എറണാകുളം ജില്ലാ സെക്രട്ടരി പി രാജീവിനെ തെരഞ്ഞെടുത്തു. സമ്മേളന നടത്തിപ്പിനായി വിവിധ സബ്കമ്മിറ്റികളും രൂപീകരിച്ചു. ബോള്‍ഗാട്ടിപാലസിലാണ് പ്രതിനിധി സമ്മേളനം. മറ്റൈന്‍ ഡ്രൈവില്‍ സമാപന പൊതുസമ്മേളനം നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News