പിതാവ് മരിച്ചതറിയാതെ മകന്‍ സ്വാതന്ത്ര്യദിനത്തില്‍ സല്യൂട്ട് സ്വീകരിച്ചു; നാട്ടുകാര്‍ക്ക് അഭിമാനമായി പൊലീസുകാരന്‍

കൊല്ലം: പിതാവ് മരിച്ച വിവരം അറിയാതെ മകന്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ സല്യൂട്ട് സ്വീകരിച്ച് രാജ്യത്തിന്റെ അഭിമാനം കാക്കുകയായിരുന്നു. കൊല്ലം പട്ടത്താനം മൈലാടുംകുന്ന് സ്വദേശിയും കൊല്ലം ആംണ്ട് പോലീസ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനായ സൈജുവാണ് നാട്ടുകാര്‍ക്കെല്ലാം അഭിമാനമായത്.

കൊല്ലത്ത് മന്ത്രി മേഴ്‌സികുട്ടിയമ്മ പങ്കെടുത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടക്കുമ്പോള്‍ കൊല്ലം എ ആര്‍ ക്യാമ്പിലെ പൊലീസ് പ്ലട്ടൂണ്‍ അംഗമായ സൈജു പരേഡില്‍ സല്യൂട്ട് നല്‍കുകയായിരുന്നു. ഈ സമയത്ത് തന്നെയാണ് സൈജുവിന്റെ പിതാവ് ഭരതന്റെ ജീവനും നഷ്ടമായത്. സഹപ്രവര്‍ത്തകരായ പൊലീസുകാര്‍ വിവരം അറിഞ്ഞെങ്കിലും മരണവിവരം സൈജുവിനെ അറിയിച്ചില്ല. പരൈഡ് കഴിഞ്ഞതിനു ശേഷം അറിയിച്ചപ്പോള്‍ അവസാനം താന്‍ ചെയ്യേണ്ട ഡ്യൂട്ടി കൂടി പൂര്‍ത്തിയാക്കിയാണ് സൈജു തന്റെ സുഹ്യത്തുകൂടിയായ പിതാവിന്റെ ചേതനയറ്റ ശരീരം കാണാന്‍ പോകുന്നത്.

അച്ചനും മകനും സുഹൃത്തുക്കളെ പോലെയായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാര്‍ക്ക് സൈജു അഭിമാനവുമായെന്ന് പ്രദേശവാസികളും പറഞ്ഞു. കൊല്ലം പട്ടത്താനം മൈലാടുംകുന്നിലെ പ്രദേശവാസികളും ബന്ധുക്കളും സൈജുവിന്റെ കൃത്യനിഷ്ടയിലും ജോലിയോടുള്ള ആത്മാര്‍ത്ഥതയിലും അഭിമാനം കൊള്ളുകയായിരുന്നു ഒപ്പം ഭരതന്റെ വിയോഗത്തില്‍ ദുഖത്തിലുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here