സര്‍ക്കാര്‍ കരാറുകാരന്‍ ജീവനൊടുക്കി ; മരണകാരണം ബില്ല് മാറാത്തതുകൊണ്ടുള്ള സാമ്പത്തിക ബാധ്യത മൂലമെന്ന് ആരോപണം

കൊല്ലം: കൊല്ലം ആര്യങ്കാവില്‍ സര്‍ക്കാര്‍ കരാറുകാരന്‍ ജീവനൊടുക്കി കൊല്ലം കളക്ട്രേറ്റില്‍ നിന്ന് യഥാസമയം ബില്ല് മാറാത്തതുകൊണ്ടുള്ള സാമ്പത്തിക ബാധ്യതമൂലമാണ് ആര്യങ്കാവ് സ്വദേശി അഗസ്റ്റിന്‍ തൂങ്ങിമരിച്ചതെന്ന് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.

അഗസ്റ്റിനെ വീടിന് സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ പടിയിലെ കൈവരിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് മേജര്‍ ഇറിഗേഷന്‍ വകുപ്പിലേതടക്കം നികവധി സര്‍ക്കാര്‍ കരാറുകള്‍ ചെയ്തതിന്റെ ബില്ലുകള്‍ മാറികിട്ടാത്തതുമൂലം അഗസ്റ്റിന്‍ സാമ്പത്തിക ബാധ്യതയിലായിരുന്നുവെന്നും കൊല്ലം കളക്ട്രേറ്റില്‍ പല തവണ കയറി ഇറങ്ങിയിട്ടും കരാര്‍ തുക ലഭിച്ചില്ലെന്ന് ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.

പുനലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നാളെ ആര്യങ്കാവ് സെന്റ്‌മേരി പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും ജെസ്സിയാണ് ഭാര്യ അലീന,അഡോണ എന്നിവരാണ് മക്കള്‍. തെന്മലപോലീസാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News