ബ്ലൂവെയില്‍ ഗെയിമിന് ഇന്ത്യയില്‍ നിരോധനം

അപകടകരമായ ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിന്റെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ  നിര്‍ദ്ദേശം.ഫേസ്ബൂക്ക് , വാട്സാപ്പ് , ഗൂഗിള്‍, മൈക്രോസോഫ്റ്റ്,   യാഹൂ,  തുടങ്ങിയ കമ്പനികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. രാജ്യത്ത് ഗെയിന് അടിമപ്പെട്ട് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് കേന്ദ്രം കര്‍ശന നടപടികള്‍ ആരംഭിച്ചത്.

മരണക്കളിയായി മാറിയ ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിന് ഇന്ത്യയില്‍ നിരവധിപേര്‍ അടിമപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍.കേന്ദ്ര നിയമ ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നിര്‍ദ്ദേശത്തെ

തുടര്‍ന്നാണ്ഫേസ്ബുക്ക്,  ഗൂഗിള്‍,  വാട്സാപ്പ്,  ഇന്‍സ്റ്റാഗ്രാം,  മൈക്രോസോഫ്റ്റ്,  യൂഹൂ തുടങ്ങിയ കമ്പനികളുടെ അധികൃതര്‍ക്ക് നോട്ടീസ് അയച്ചത്. ബ്ലൂ വെയില്‍ ചലഞ്ച് ഗെയിമിന്റെ ലിങ്കുകള്‍ വെബ്പേജില്‍ നിന്നും അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. സമൂഹമാധ്യമങ്ങളിലൂടെയാണ് ഗെയിമിന്റെ അഡ്മിന്‍ കൂട്ടികളെ ക്ഷണിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഗെയിമിന് അടിമയാകുന്ന കൂട്ടികള്‍ അപകടകരമായ പ്രവവര്‍ത്തികളിലേക്കും ഒടുവില്‍ ആത്മഹത്യയിലും എത്തുന്നു.ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ബ്ലൂവെയില്‍ ചലഞ്ച് ഗെയിമിന്റെ ലിങ്കുകള്‍ അടിയന്തിരമായി നീക്കം ചെയ്യണം എന്നാണ് കേന്ദ്ര ഐ ടി ആന്റ് ഇലക്ടോണിക്സ് മന്ത്രാലയം കമ്പനി അധികൃതര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.

ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്യുന്ന കൂട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഗെയിമിന്റെ വ്യാപനം തടയാന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചത്. മൂംബൈയില്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ബ്ലുവെയില്‍ ഗെയിമാണെന്ന കണ്ടെത്തലോടെയാണ് ഇത് ചര്‍ച്ചയായത്. പിന്നീട് ബംഗാളിലും സമാനമായ ഒരു സംഭവമുണ്ടായി.

ഇതിനെ തുടര്‍ന്ന് ഗെയിമിന്റെ പ്രചരണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നു.രാജ്യത്ത് ഭീതി പടര്‍ത്തുന്ന ഗെയിം തടയാന്‍ നടപടി ആവശ്യപ്പെട്ട് കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News