മഴ നനഞ്ഞ് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ‘മഴയാത്ര’

കുറച്ച് നേരം മഴയത്ത് നില്‍ക്കാം, അടിച്ച് പൊളിക്കാം എന്ന് ആഗ്രഹിക്കാത്ത കുട്ടികള്‍ ഉണ്ടാവില്ല.എന്നാല്‍ മഴയത്ത് ഒരു മിനിറ്റ് നില്‍ക്കാന്‍ പോലും നമ്മുടെ അച്ഛനമ്മമാര്‍ സമ്മതിക്കാറില്ല. അങ്ങനെയിരിക്കെയാണ് 10 പെണ്‍കുട്ടികളും 8 ആണ്‍കുട്ടികളും ഉള്‍പ്പടെ പതിനെട്ടംഗ സംഘം ഒരു പകല്‍ മുഴുവന്‍ മഴ നനഞ്ഞത്.

കൂട്ടിന് രണ്ട് അധ്യാപകരും.മഴയെ അടുത്തറിയുകയായിരുന്നു അവര്‍.കാലടി ശ്രീശങ്കരാ കോളേജിലെ കലാ, സാംസ്‌ക്കാരിക ഗവേഷണ സംഘടനയായ റിനൈസന്‍സാണ് മഴയാത്ര സംഘടിപ്പിച്ചത്.ഏഴാറ്റുമുഖം ,അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളിലേയ്ക്കായിരുന്നു യാത്ര.

കണ്ണുകളടച്ച് മഴയുടെ ഈണവും താളവും ആസ്വദിച്ച അവര്‍ കൈയ്യില്‍ കരുതിയ ക്യാമറയില്‍ മഴയുടെ ഭാവങ്ങള്‍ ഒപ്പിയെടുത്തു.വ്യക്തിയുടെയും സമൂഹത്തിന്റെയും പ്രകൃതിയുടെയും വേദനകള്‍ ഒന്നായി മാറുകയാണ് ഈ കര്‍ക്കടകപ്പെയ്ത്തിലെന്ന് ഇവര്‍ പറയുന്നു. മനസ്സു മുഴുവന്‍ മഴ നിറഞ്ഞിരിക്കെ ഒരു മഴ തോര്‍ന്നപ്പോള്‍ അടുത്ത മഴയ്ക്കായി അവര്‍ കണ്ണും കാതുമോര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News