ശബ്ദം കേട്ട് മലയാളം എഴുതുന്ന ഒരു ആപ്പ് ഗൂഗിളിന്റെ വകയായി; ഇനി മലയാളം പറപറക്കും

കുത്തി പിടിച്ചിരുന്ന് ഫോണില്‍ മലയാളം ടൈപ്പ് ചെയ്യുന്നത് മറന്നേക്കു ! ശബ്ദം കേട്ട് മലയാളം എഴുതുന്ന ഒരു ആപ്പ് ഗൂഗിളിന്റെ വകയായി . ഇനി മലയാളം പറ പറക്കും
ചെയ്യേണ്ടത്

ഗൂഗിള്‍ കീബോര്‍ഡ് ആപ്പ് ഇവിടെ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുക: https://play.google.com/store/apps/details?id=com.google.android.inputmethod.latin

അതിനു ശേഷം;

1. Settings > Languages & Input > Virtual keyboard > Manage keyboards-ല്‍ പോയി Google voice typing സെലക്ട് ചെയ്യുക. (നിലവില്‍ ലഭ്യമായ കീബോര്‍ഡുകള്‍ Virtual keyboard-ല്‍ തന്നെ കാണിച്ചു തരും. അവിടെ Google voice typing കാണുന്നില്ലെങ്കില്‍ മാത്രം Manage keyboards-ല്‍ പോയാല്‍ മതി.)

2. Virtual keyboard-ല്‍ Google voice typing തിരഞ്ഞെടുക്കുക. ആദ്യം കാണുന്ന Languages എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് (ചിലപ്പോള്‍ ഇംഗ്ലീഷ് ഇപ്പോള്‍ സെലക്ട് ചെയ്തിട്ടുണ്ടാവും, അത് ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാം.) മലയാളം സെലക്ട് ചെയ്ത് SAVE അമര്‍ത്തുക.

3. ഇനി ഫേസ്ബുക്ക് / വാട്ട്‌സ്അപ്പ് / മെസ്സേജിംഗ് / ഇമെയില്‍ – ടൈപ്പ് ചെയ്യേണ്ട ആപ്പ് ഏതാണെന്ന് വെച്ചാല്‍ അതിലെ ടെക്സ്റ്റ് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് കീബോര്‍ഡ് ആക്ടീവാക്കുക.

4. ഇപ്പോള്‍ Notification Area-യില്‍ Change keyboard എന്നൊരു ഓപ്ഷന്‍ ലഭ്യമാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്‌ക്രീനില്‍ നിന്നും Google voice typing തിരഞ്ഞെടുക്കുക. നടുവിലുള്ള മൈക്രോഫോണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് സംസാരിച്ചു തുടങ്ങുക.

മറ്റൊരു രീതിയിലും ചെയ്യാം; Virtual keyboard സ്‌ക്രീനില്‍ Gboard തിരഞ്ഞെടുത്ത്, അവിടെ Languages-ല്‍ ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, പ്രസ്തുത കീബോര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ വലത്-മുകള്‍ മൂലയില്‍ ഒരു ചെറിയ മൈക്രോഫോണ്‍ ഐക്കണ്‍ ലഭ്യമാവും. ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍, ഇംഗ്ലീഷ് / മലയാളം കീബോര്‍ഡ് ഏതാണ് തിരഞ്ഞെടുത്തിരിക്കുന്നത്, അപ്പോള്‍ ആ ഭാഷയില്‍ ജിബോര്‍ഡ് കേട്ടെഴുതും. ഇടയ്ക്ക് punctuation ഒക്കെ ഇടേണ്ടി വരുമ്പോള്‍ അതാവും കുറച്ചു കൂടി സൗകര്യം.

* Android N 7.1.2-വിലെ മെനുവും ഡിഫോള്‍ട്ട് സെറ്റിംഗുകളും അടിസ്ഥാനമാക്കിയാണ് മേല്‍ പറഞ്ഞിരിക്കുന്നത്.

കടപ്പാട് : Dr. ഹരീഷ് എന്‍ നമ്പൂതിരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News