മോഹന്‍ ഭാഗവതിനെ പൊതുവിദ്യാലയത്തില്‍ ദേശീയപതാക ഉയര്‍ത്താനായി ക്ഷണിച്ചത് തെറ്റായ നടപടി: കോടിയേരി

തിരുവനന്തപുരം:പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ നടന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ഭാഗവത് പൊതുവിദ്യാലയത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിനെതിരെ പ്രതിഷേധവുമായി സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആര്‍ എസ് എസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ആര്‍ എസ് എസ് വല്‍ക്കരണത്തിന്റെ തെളിവാണ് ഈ സംഭവം. മതസംഘടനകളും സാമുദായിക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുള്ള സഹകരണ സ്ഥാപനങ്ങളുമൊക്കെ കേരളത്തില്‍ എയ്ഡഡ് സ്‌കൂളുകള്‍ നടത്തുന്നുണ്ട് എന്നത് വസ്തുതയാണ്.

എന്നാല്‍, അത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അതിന്റെ മാനേജ്മെന്റുമായി ബന്ധം പുലര്‍ത്തുന്ന സംഘടകളുടെ മേധാവികളെ പങ്കെടുപ്പിച്ച് സ്വാതന്ത്ര്യദിന പരിപാടികള്‍ നടത്തിയിട്ടില്ല.

ഈ സ്ഥിതി അനുവദിച്ചുകൊടുത്താല്‍ എല്ലാ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇത്തരത്തിലുളള തെറ്റായ നടപടികള്‍ ആവര്‍ത്തിക്കപ്പെടും. അത് പാടില്ല. ഈയൊരു രീതി മുളയില്‍ തന്നെ നമുക്ക് നുള്ളിക്കളയണം. കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here