സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം; സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചയില്ലെന്ന് ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വീഴ്ചയോ കാലതാമസമോ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ നിയമസഭയില്‍ വ്യക്തമാക്കി.

അതേ സമയം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ദുരഭിമാനവുമാണ് സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം അവതാളത്തിലാകാന്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

എന്നാല്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചും വിഷയത്തില്‍ മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയും പ്രതിപക്ഷം നിയമസഭാ നടപടികള്‍ സ്തംഭിപ്പിച്ചു.

കൂഴച്ചക്കപരുവത്തില്‍ സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രവേശനം ആയിരിക്കുന്നുവെന്നാരോപിച്ച് വി.ഡി.സതീശനാണ് അടിയന്തര പ്രമേയ ചര്‍ച്ചാ നോട്ടീസ് അവതരിപ്പിച്ച് സംസാരിച്ചത്. മെഡിക്കല്‍ പ്രവേശനം അട്ടിമറിയ്ക്കാന്‍ സര്‍ക്കാരും മാനേജ്മെന്റുകളും ഒത്തുകളിച്ചു.

മെഡിക്കല്‍ പ്രവേശനത്തില്‍ ഈ സര്‍ക്കാര്‍ ഓരോ ദിവസവും ഉത്തരവിറക്കി കളിയ്ക്കുകയാണെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയെയും വകുപ്പു് സെക്രട്ടറിയെയും നോക്കുകുത്തിയാക്കി മുഖ്യമന്ത്രിയുടെ പേഴ്‌സണ്‍ സ്റ്റാഫിലെ അംഗം സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകളുമായി ധാരണ ഉണ്ടാക്കിയെന്ന ആരോപണവും വി.ഡി.സതീശന്‍ ഉന്നയിച്ചു. എന്നാല്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല.

പ്രവേശനത്തില്‍ കാലതാമസവും വന്നിട്ടില്ലെന്നും നോട്ടീസിന് മറുപടി പറഞ്ഞ ആരോഗ്യ മന്ത്രി നിയമസഭയെ അറിയിച്ചു.സര്‍ക്കാര്‍ അലൗട്ട്‌മെന്റുമായി മുന്നോട്ട് പോകുമ്പോഴാണ് മാനേജ്‌മെന്റുകള്‍ കോടതിയെ സമീപിച്ചത്.കാലാകാലങ്ങളില്‍ മാനേജ്‌മെന്റുകള്‍ കോടതിയില്‍ പോകുന്ന രീതിയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഇതില്‍ നിന്ന് അവരെ തടയാന്‍ സര്‍ക്കാരിനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോടതി മാനേജ്‌മെന്റുകളോട് കാണിച്ച ആനുകൂല്യത്തിന് സര്‍ക്കാര്‍ ഉത്തരവാദിയല്ലന്നും ആരോഗ്യ മന്ത്രി പറഞ്ഞു.മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ ചര്‍ച്ചക്ക് അനുമതി നിഷേധിച്ചു.

കൊള്ളലാഭം ഉണ്ടാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സൗകര്യം ഉണ്ടാക്കി കൊടുക്കുകയാണെന്നും സര്‍ക്കാരിന്റെ ദുരഭിമാനവും കെടുകാര്യസ്ഥതയുമാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.മന്ത്രിയുടെ മറുപടിയില്‍ തൃപ തി യില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിസഭാ നടപടികള്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് സ്പീക്കര്‍ സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News