മോദി ഭരണം; ലോകത്തിന് മുമ്പില്‍ നാണംകെട്ട് ഇന്ത്യ; ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് ജീവിക്കുന്നത് ഭയത്തില്‍

ന്യൂയോര്‍ക്ക്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ ലോക രാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ നാണം കെട്ട് ഇന്ത്യ. പശുവിന്റെ പേരില്‍ ഇന്ത്യയില്‍ കൊലപാതങ്ങള്‍ വര്‍ധിക്കുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുതകള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാറിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഇല്ലെന്നും, കലാപങ്ങള്‍ തടയുന്നതില്‍ കേന്ദ്രം സമ്പൂര്‍ണ പരാജയമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു.

ആഭ്യന്തര വകുപ്പിന്റെ കണക്കുപ്രകാരം, 2015ല്‍ 751 മതസംഘര്‍ങ്ങളുണ്ടായി. ഇതില്‍ 97 പേര്‍ കൊല്ലപ്പെട്ടു. 2264 പേര്‍ക്ക് പരുക്കേറ്റു. 2016ല്‍ 644 സമുദായ കലാപങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 95 മരണപ്പെടുകയും 1921 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് യുഎസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗോ സംരക്ഷണ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. പൊതുവെ മുസ്‌ലിംകളാണ് ആക്രമണത്തിന് ഇരയാകുന്നത്. ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അധികരാത്തിലേറിയശേഷം മതസ്വാതന്ത്ര്യത്തെക്കുറിച്ച് തയ്യാറാക്കിയ ആദ്യ യുഎസ് റിപ്പോര്‍ട്ടാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News