സംവിധായകനും നടനും കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു; സംഭവം ഷൂട്ടിംഗിനിടെ; നടിയുടെ പരാതിയില്‍ സിനിമാ മേഖലയ്ക്ക് നടുക്കം

ലഹരി മരുന്ന് വിവാദത്തില്‍ മുങ്ങി നല്‍ക്കുന്ന തെലുങ്ക് സിനിമാ ലോകത്തെ കൂടുതല്‍ കുഴപ്പത്തിലാക്കിയാണ് നടിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നിരിക്കുന്നത്. സംവിധായകന്‍ ചലപതിയും, കന്നഡ താരം ശ്രുജനും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് തെലുങ്ക് നടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇരുവരും ചേര്‍ന്ന് ഓടിക്കൊണ്ടിരുന്ന കാറില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. കാര്‍ നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചത് കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും നടി വെളിപ്പെടുത്തുന്നു. വിജയവാഡ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സംവിധായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൂട്ടിംഗ് ഉണ്ട് എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പരാതി.

ശ്രുജനെ നായകനാക്കി ചലപതി സംവിധാനം ചെയ്യുന്ന സിനിമക്കിടെയാണ് സംഭവം. ഷൂട്ടിംഗിനായി ഹൈദരാബാദില്‍ നിന്ന് ഭീമവാരം എന്ന സ്ഥലത്ത് എത്താനാണ് നടിക്ക് നിര്‍ദേശം നല്‍കിയത്. നടി അവിടേക്ക് പോകുമ്പോള്‍ കാറില്‍ പോകുമ്പോള്‍ കൂട്ടത്തില്‍ സംവിധായകനും, നടനും കയറുകയായിരുന്നു. ഈ മാസം 13 നായിരുന്നു സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News