മലയാളം അറിയാത്ത മോദിയോട് ഇംഗ്ലിഷില്‍ യുവാവിന്‍റെ 10 ചോദ്യങ്ങള്‍; വീഡിയോ തരംഗമാകുന്നു

സ്വാതന്ത്ര്യ ദിനത്തില്‍ മോദിയോട് ഇംഗ്ലീഷില്‍ പത്ത് ചോദ്യം മലയാളി യുവാവിന്‍റെ വീഡിയോ വൈറലാകുന്നു
`how can we celebrate independance day when children are dying without getting oxygen’ എന്ന് തുടങ്ങുന്ന വിഡീയോയക്ക് ഇതിനോടകം 2.8K ലൈക്ക്സും 1.1Kഷെയറും ലഭിച്ചു കഴിഞ്ഞു.ഗോരഖ്പൂരില്‍ കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതുമായി ബന്ധപ്പെട്ടാണ് സുഷാന്ത് നിലമ്പൂര്‍ വീഡിയോ പോസ്റ്റ് ചെയ്തത്.ഇംഗ്ലീല്‍ പോസ്റ്റ് ചെയ്യാനുണ്ടായ കാരണവും സുഷാന്ത് വീഡിയോയില്‍ പറയുന്നുണ്ട് മോഡിക്ക് മനസ്സിലാകാനാണത്രേ ഇത്.എങ്ങാനും ആരെങ്കിലും മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ മോദിക്ക് കാരണം മനസ്സിലാകണം.വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത് .മോദി ഭക്തന്മാര്‍ തെറി പറയുന്നതിന് മുന്‍പ് കാര്യം കേള്‍ക്കണമെന്നും സുഷാന്ത് പറയുന്നു

2010 ലാണ് സുഷാന്ത് FB അക്കൌണ്ട് തുടങ്ങുന്നത്. അ‍ഴീക്കല്‍ സദാചാര ഗുണ്ടാ അക്രമണവുമായി ബന്ധപ്പെട്ടാണ് ആദ്യമായി വീഡിയോ പോസ്റ്റ് ചെയ്തത്.അതിന് നിറയെ വിമര്‍ശനം കേട്ടു.ഇന്‍ബോക്സിലും അല്ലാതെയും കേട്ട തെറികള്‍ക്ക് ഒരു കുറവുമില്ലായിരുന്നു.തെറിയുടെ പൊടിപൂരത്തില്‍ ആപോസ്റ്റ് പിന്‍വലിക്കേണ്ടതായി വന്നു.കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അഴീക്കലിലെ ആണ്‍കുട്ടി തൂങ്ങി മരിച്ചു.പിന്‍വലിച്ച വീഡിയോ സുഷാന്ത് വീണ്ടുമിട്ടു. പിന്നെയും തെറിയഭിഷേകം. തെറി അധികമാകുമ്പോ അത് പറയുന്നവനെ ബ്ളോക്ക് ചെയ്യുകമാത്രമേ നിവൃത്തിയുള്ളൂ എന്ന് സുഷാന്ത് പറയുന്നു.നമുക്ക് പറയാനുള്ളത് പറയും . സത്യസന്ധമായി.കേള്‍ക്കാനിഷ്ടമുളളവര്‍ കേട്ടാല്‍ മതി അല്ലാത്തവര്‍ കേള്‍ക്കേണ്ട.

സുഷാന്ത് ഇപ്പോ ഫെയ്സ് ബുക്കിലെ താരമാണ്.എവിടെ ചെന്നാലും നാലുപേർ അറിയുന്ന താരം .കഴിഞ്ഞ ദിവസം നാട്ടില്‍ ഒരു പാര്‍ട്ടി പരിപാടി നടക്കുന്നു.എന്തെണാന്നറിയാന്‍ അവിടെ പോയതാണ്.MLAയും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി .സുഷാന്തിനെ കണ്ട മാത്രയില്‍ സംഘാടകകർ MLAയേയും മറ്റും മറന്ന് സുഷാന്തിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. പിന്നെ സെല്‍ഫികളുടെ ബഹളമായിരുന്നുവെന്ന് സുഷാന്ത്. മുന്‍പ് യൂണിവേഴ്സിറ്റിയില്‍ പെങ്ങള്‍ക്ക് വേണ്ടി ഫീസ് അടക്കാന്‍ പോയപ്പോഴും സമാന അനുഭവമുണ്ടായിട്ടുണ്ട് .പെണ്‍ കുട്ടികള്‍ ഓടിക്കൂടി, കൂടെ  നിന്ന് സെല്‍ഫി എടുക്കാന്‍ മല്‍സരിച്ചു.ഇതൊക്കെ ഒരു അനുഭവം തന്നെയാണെന്ന് സുഷാന്ത്.പത്താം ക്ളാസ് രണ്ട് വട്ടമെ‍ഴുതി ജയിച്ച്
പ്ളസ് ടു വല്ല വിധേനയും പാസ്സായി രാപകല്‍ ഓട്ടോ ഓടിച്ച് ജീവിതം കഴിക്കുന്ന സുഷാന്തിന് ഇതെല്ലാം വിസ്മയങ്ങളാണ് .
ഈ പ്ലസ് ടുക്കാരന്‍ ഇംഗ്ലീഷ് പഠിച്ചതാണ് തമാശ.മൂന്ന് കൊല്ലം മുന്‍പ് പത്ത് രൂപയ്ക്ക് ഒരു പുസ്തകം വാങ്ങി ഇംഗ്ളീഷിന്‍റെ അടിസ്ഥാനം സ്വായത്തമാക്കാന്‍ .അതിലെ കുറേ സംഭവങ്ങള്‍ അങ്ങ് കാണാതെ പഠിച്ചു.കുത്തിയിരുന്ന് കാണാതെ പഠിച്ചു.അതില്‍ തന്നെ പറയുന്നുണ്ട് പോലും ഇംഗ്ലീഷ് പറയേണ്ട സാഹചര്യം വന്നാല്‍ മറ്റൊന്നും നോക്കാതെ കണ്മുമടച്ചങ്ങ് പറഞ്ഞേക്കുക എന്ന്. അങ്ങനെ ആദ്യമായി കണ്ണുമടച്ചങ്ങ് പറഞ്ഞതാ ഇപ്പോ തരംഗമായത്

സുഷാന്തിനെ വെറുമൊരു പ്ലസ് ടുക്കാരനായ,ഓട്ടോ ഡ്രൈവറായ ചെറുപ്പക്കാരനായി കാണരുതെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്. ഇതിനോടകം 2000 മരങ്ങളാണ് സുഷാന്ത് നാട്ടില്‍ വച്ച് പിടിപ്പിച്ചിരിക്കുന്നത്.കുട്ടിക്കാലത്തെ പുതിയ സ്കൂള്‍ ബാഗിനും ബുക്കിനും വേണ്ടി ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് സുഷാന്ത്.ആ സങ്കടത്തില്‍ നിന്നാണ് വർഷം തോറും മൂന്ന് കുട്ടികള്‍ക്ക് സ്കൂള്‍ തുറക്കുന്ന അവസരത്തല്‍ പുതിയ ബാഗും ബുക്കും കുടയും വാങ്ങി നല്‍കാനുളള പ്രചോദനം കിട്ടിയതെന്ന് സുഷാന്ത് പറയുന്നു.

ഇതിലെല്ലാം ഉപരിയായി ഓട്ടോ ഓടിക്കിട്ടുന്ന കൂലി മാസത്തിലൊരിക്കല്‍ സുഷാന്ത് കൃതമായി പാലിയേറ്റീവ് കെയറിനായി മാറ്റിവയ്ക്കുന്നു. നാട്ടിലെ ബസ്റ്റാന്‍ഡില്‍ കൃത്യമായി കുടിവെള്ളവും എത്തിക്കുന്നുണ്ട് സുഷാന്ത്.

സുഷാന്തിന്‍റെ വീഡിയോ സമൂഹത്തിന് മുന്നില്‍ പലചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. രാജ്യത്തെക്കുറിച്ച് യുവാക്കളിലുളവാകുന്ന ആശങ്കയാണ് മുഖ്യം.

27 വയസ്സായെങ്കിലും സുഷാന്തിന് ഇതുവരെ പ്രണയമൊന്നും ഉണ്ടായിട്ടില്ല.അതിന് സമയമില്ല എന്നതാണ് സത്യം.ഒന്ന് രണ്ട് പെണ്‍കുട്ടികള് പുറകേനടന്നിട്ടുണ്ട്.അതിലൊരുവള്‍ ഇപ്പോ കാനഡയില്‍ .19 വയസ്സുള്ള പെണ്‍കുട്ടിക്ക് ആ പ്രായത്തില്‍ തോന്നുന്ന ഒരു `ഇത് ‘ എന്ന് മാത്രമേ സുഷാന്തിന് അതേക്കുറിച്ച് പറയാനുളളൂ.ചേട്ടാ i will come back എന്നോക്കെ പറഞ്ഞാണ് ആ പെണ്‍കുട്ടി കാനഡയ്ക്ക് പോയത്

കല്യാണത്തെക്കുറിച്ച് സുഷാന്ത് ചിന്തിച്ചിട്ടേയില്ല.Marriage s a privilage of rich….not the proffision of unemploy.എന്ന് വച്ചാല്‍ ജോലിയും തൊ‍ഴിലും ഇല്ലാത്തവന് പറഞ്ഞിട്ടുള്ളതല്ല കല്യാണം എന്ന്.
എന്തായാലും ആരാലും അറിയപ്പെടാതെ അമ്മയും പെങ്ങളും അനിയനും ഒത്ത് സമാധാനപൂര്‍ണ്ണമായ ജീവിതം നയിച്ചുവന്ന സുഷാന്തിന്‍റെ ദിനങ്ങള്‍ക്കിപ്പോ തിരക്കിന്‍റെ ഛായ കൈവന്നിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News